Advertisement

പ്രധാനമന്ത്രി തുടക്കംകുറിച്ച “റോസ്‍ഗർമേള” യുവാക്കൾക്കുള്ള ദീപാവലി മധുരം: വി.മുരളീധരൻ

October 22, 2022
Google News 2 minutes Read

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച റോസ്ഗർ മേള യുവാക്കൾക്കുള്ള ദീപാവലി മധുരമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ദക്ഷിണ റെയിൽവേ സംഘടിപ്പിച്ച തൊഴിൽമേളയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രാജ്യത്ത് 10 ലക്ഷം പേർക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് “റോസ്‍ഗർമേള” യ്ക്ക് ഇന്ന് തുടക്കം കുറിച്ചത്.(rozgar mela is pm’s diwali gift for youth)

രാജ്യത്തെ യുവാക്കൾക്ക് ഊന്നൽ നൽകി തന്നെയാണ് നരേന്ദ്രമോദി വികസിത ഇന്ത്യയെന്ന സ്വപ്നത്തിലേക്ക് നടന്ന് അടുക്കുന്നത്. യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രതിജ്ഞയിലേക്കുള്ള സുപ്രധാന ചുവടുവയ്പാണ് മെഗാതൊഴിൽമേളയെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. സംരഭകർക്ക് വായ്പ നൽകുന്ന പദ്ധതികളോടൊപ്പം നൈപുണ്യ തലസ്ഥാനമായി ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനും ഇക്കാലയളവിൽ സാധിച്ചെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി

തൊഴിൽമേളയുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളിൽ 75000 പേർക്കാണ് നിയമന കത്ത് അയച്ചത്. ഉൽപാദന, വിനോദസഞ്ചാര മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് എട്ടുവർഷക്കാലം കൊണ്ട് സാധിച്ചു. ഡിജിറ്റൽ ഇന്ത്യയും മേക്ക് ഇൻ ഇന്ത്യയും സ്റ്റാർട്ട് അപ്പ് വിപ്ലവവും പുതിയ നാഴികക്കല്ലുകളായി. ഫൈവ് ജി സാധ്യതകൾ ഒരു പക്ഷേ ഏറ്റവും ഉപയോഗപ്പെടുത്താനാകുക രാജ്യത്തെ യുവാക്കൾക്ക് ആകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Story Highlights: rozgar mela is pm’s diwali gift for youth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here