Advertisement

ഗവർണർക്കെതിരെ പരസ്യപ്രക്ഷോഭം: ഇടതുമുന്നണി യോ​ഗം ഇന്ന്

October 23, 2022
Google News 2 minutes Read

ഗവർണർക്കെതിരായ പരസ്യ പ്രതിഷേധത്തിന് തയ്യാറെടുത്ത് ഇടതുമുന്നണി. ഇടതുമുന്നണി യോ​ഗം ഇന്ന്. ഗവർണറുടെ നിലപാടുകൾക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിന് ഇന്ന് ഇടതുമുന്നണി യോഗം രൂപം നൽകും.(agitation against governor ldf meeting today)

സർക്കാരിനെതിരെയുള്ള ഗവർണറുടെ നീക്കങ്ങൾക്ക് തടയിടാൻ പരസ്യപ്രചരണത്തിന് നേരത്തെ സിപിഐഎം തീരുമാനിച്ചിരുന്നു. മുന്നണിയുടെ നേതൃത്വത്തിൽ യോജിച്ച പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും അത് എങ്ങനെ വേണമെന്ന് തീരുമാനിക്കാനുമാണ് എൽഡിഎഫ് യോഗം ചേരുന്നത്.

Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി

ഇതിനിടെ സാങ്കേതിക സ‍ർവകലാശാല വിസിയെ പുറത്താക്കിയ സുപ്രിം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകുന്നതിൽ സർക്കാർ നിയമോപദേശം തേടി. എജിയുടെയും സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകരുടെയും ഉപദേശം ആണ് ചോദിച്ചത്. സാങ്കേതിക സ‍ർവകലാശാലയിൽ ഇതുവരെ പകരം ചുമതലയും സർക്കാർ നൽകിയിട്ടില്ല.

Story Highlights: agitation against governor ldf meeting today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here