Advertisement

ഫറോഖ് നഗരസഭയിലെ ബയോ ബിൻ വിതരണത്തിൽ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

October 23, 2022
Google News 2 minutes Read

കോഴിക്കോട് ഫറോക്ക് നഗരസഭയിലെ ബയോ ബിൻ വിതരണത്തിൽ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. മാലിന്യ സംസ്കരണ പദ്ധതിക്കായി വാങ്ങിക്കൂട്ടിയ കമ്പോസ്റ്റ് മീഡയത്തിൻ്റെ കാലാവധി തീർന്നു.

Read Also: കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും

ഗുണഭോക്തൃ ലിസ്റ്റ് സംസ്ഥാന ഓഡിറ്റ് വകുപ്പ് ഓഫിസർ മുൻപാകെ ഹാജരാക്കാൻ നഗരസഭാ അധികൃതർക്ക് സാധിച്ചില്ല. ഗുണനിലവാര പരിശോധന നടന്നില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അമ്പത്തിയഞ്ച് ലക്ഷം രൂപ മുടക്കിയാണ് 3055 ബയോ ബിൻ വാങ്ങിയത്.

മൂന്നുമാസം മാത്രം കാലാവധി ഉണ്ടായിരുന്ന കമ്പോസ്റ്റ് കഴിഞ്ഞ മാര്‍ച്ചിലാണ് ഇവിടെ എത്തിച്ചത്. 3055 ബയോബിന്‍ വാങ്ങിയെങ്കിലും ഒരെണ്ണം പോലും വിതരണം ചെയ്തില്ല. ഇത്രയും സാധനങ്ങള്‍ വാങ്ങിയ നടപടിക്രമത്തില്‍ വീഴ്ചയുണ്ടെന്നും ഗുണനിലവാര പരിശോധന നടന്നില്ലെന്നും ആര്‍ക്കുവേണ്ടിയാണ് ലക്ഷങ്ങള്‍ മുടക്കിയതെന്ന് വ്യക്തതയില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു. പര്‍ച്ചേസ് കമ്മിറ്റിയുടേയോ റിക്വയര്‍മെന്റ് കമ്മിറ്റിയുടേയോ തീരുമാനമില്ലാതെ പഴയ ഏജന്‍സിയെ മാറ്റുകയും പുതിയ ഒരു ഏജന്‍സിയെ കൊണ്ടുവരികയും ചെയ്തുവെന്നും ആരോപണമുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടുകൂടി ഉപയോഗപ്പെടുത്തിയാണ് വീടുകളില്‍ ബയോബിന്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്.

Story Highlights: Audit report irregularity bio bin distribution farook municipality

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here