കേരള സർവകലാശാല വി.സിയെ ഫോൺ വിളിച്ച് ഗവർണർ; രാജിവയ്ക്കില്ല, വേണമെങ്കിൽ പുറത്താക്കിക്കോയെന്ന് മറുപടി
കേരള സർവകലാശാല വി.സിയോട് ഇന്നു തന്നെ രാജിവയ്ക്കാൻ രാജ്ഭവൻ്റെ വാക്കാലുള്ള നിർദ്ദേശം. നാളെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണിത്. ആരോഗ്യ സർവകലാശാല വിസിക്ക് ചുമതല കൈമാറാനും നിർദ്ദേശം നൽകി. എന്നാൽ ഇത് അനുസരിക്കാൻ കഴിയില്ലെന്ന നിലപാടാണ് വി.സി സ്വീകരിക്കുന്നത്. ഗവർണർ നേരിട്ടാണ് വിസിയെ വിളിച്ചത്. രാജിവയ്ക്കില്ല, വേണമെങ്കിൽ പുറത്താക്കിക്കോയെന്നായിരുന്നു വി.സിയുടെ മറുപടി. ( Governor Arif Mohammad Khan called Kerala University VC ).
ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ഗവർണർ ആവശ്യപ്പെട്ട വിഷയത്തിൽ യു.ഡി.എഫിൽ അഭിപ്രായ ഭിന്നതയുണ്ട്. വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയതിന് പിന്നാലെ ഗവർണ്ണറുടെ നടപടി അതിരുകടന്നതാണെന്ന തരത്തിൽ വാർത്താക്കുറുപ്പ് പുറത്തിറക്കിയിരിക്കുകയാണ് മുസ്ലിംലീഗ്.
ചെയ്ത തെറ്റ് തിരുത്താൻ ഗവർണർ തയ്യാറായതിനെ സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിൻ്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്യുകയാണെന്നുതന്നെയാണ് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. എന്നാൽ എ.പി.ജെ അബ്ദുൽ കലാം സർവ്വകലാശാല വി.സിയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ മറ്റ് ഒമ്പത് സർവ്വകലാശാല വി.സിമാരോടും രാജി ആവശ്യപ്പെട്ട ഗവർണ്ണറുടെ നടപടി അതിരുകടന്നതാണെന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചിരിക്കുന്നത്.
Read Also: ഗവർണർ സ്വീകരിക്കുന്നത് തുഗ്ലക്കിനെ അനുസ്മരിപ്പിക്കുന്ന പരിഷ്കരണം; എ.എ റഹിം
ഒരു വി.സിയുടെ നിയമനത്തിലാണ് സുപ്രീം കോടതി വിധി എന്നിരിക്കെ മറ്റുള്ളവരുടെ കൂടി രാജി ആവശ്യപ്പെടുന്നതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ലീഗ് തുറന്നടിക്കുന്നു. ലീഗ് ഗവർണറെ തള്ളുകയും കോൺഗ്രസ് അനുകൂലിക്കുകയും ചെയ്തതോടെയാണ് പ്രതിപക്ഷത്തെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നത്.
വി.സി നിയമനത്തിൽ മാത്രമല്ല സർവ്വകലാശാലകളിലെ അധ്യാപക നിയമനത്തിലും മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും യു.ഡി.എഫ് ആരോപണം ഉന്നയിച്ചിരുന്നു. എന്നിരുന്നാലും ഈ വിഷയത്തിൽ ഗവർണ്ണർ സ്വീകരിക്കുന്ന അസാധാരണ നീക്കത്തിനു പിന്നിലെ രാഷ്ട്രീയ അജണ്ട സംശയം ഉളവാക്കുന്നുണ്ടെന്ന സംശയമാണ് ലീഗ് പങ്കുവെയ്ക്കുന്നത്. ലീഗിൻ്റെ നിലപാട് അറിയില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടിയോടക്കം അഭിപ്രായം തേടിയിട്ടുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചത്.
Story Highlights: Governor Arif Mohammad Khan called Kerala University VC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here