കണ്ണെഴുതി വളരെവേഗം കണ്‍മഷി പടരുന്നുണ്ടോ?; ഒഴിവാക്കാന്‍ ഈ ടിപ്‌സ് പരീക്ഷിച്ചുനോക്കൂ
ഭംഗിയായി കണ്ണെഴുതി വീട്ടില്‍ നിന്നിറങ്ങിയാലും പൊടിയും വെയിലുമടിച്ച് കോളജിലും ഓഫിസിലുമൊക്കെ എത്തുമ്പോഴേക്കും കണ്‍മഷി കണ്ണിന് ചുറ്റും പരന്ന് വൃത്തികേടാകുന്നുവെന്ന പരാതി പലര്‍ക്കുമുണ്ട്. പരക്കാത്ത തരത്തിലുള്ള വില കൂടിയ കണ്‍മഷി വാങ്ങാതെ തന്നെ ഈ ഒരു അവസ്ഥയുണ്ടാകുന്നത് നിയന്ത്രിക്കാന്‍ കുറച്ച് പൊടിക്കൈകള്‍ ഇതാ… ( make any kajal smudge-proof with these easy tips)
മുഖം നന്നായി വൃത്തിയാക്കിയ ശേഷം കണ്ണെഴുതുക
മുന്‍പ് എഴുതിയിരുന്ന കണ്‍മഷിയുടെ പാടുകളും മറ്റും പൂര്‍ണമായി തുടച്ച് വൃത്തിയാക്കിയിട്ട് വേണം കണ്ണെഴുതാന്‍. മുഖം നല്ല വൃത്തിയായി കഴുകി ഈര്‍പ്പം മുഴുവന്‍ തുടച്ച് വൃത്തിയാക്കണം. കണ്ണിന് ചുറ്റും പഞ്ഞിയോ കോട്ടണ്‍ തുണിയോ ഉപയോഗിച്ച് നന്നായി തുടയ്ക്കണം.
കണ്ണെഴുത്ത് സൗമ്യമായി വേണം
കൂടുതല്‍ ധൃതിയിലോ വലിയ ശക്തിയിലോ കണ്ണെഴുതരുത്. വളരെ സൗമ്യമായി പതുക്കെ കണ്‍പീലികളുള്ള വരയിലൂടെ കൃത്യമായി വരയ്ക്കുകയാണ് ശരിയായ രീതി. പലതവണ വരച്ച് കൂടുതല്‍ കരി വരുത്താതിരിക്കുന്നതാണ് നല്ലത്.
Read Also: കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും
ഐ ഷാഡോ ഉപയോഗിക്കാം
പൗഡര്‍ രൂപത്തിലുള്ള ഐ ഷാഡോ ഉപയോഗിക്കുന്നത് കണ്‍മഷി പടരുന്നത് കുറെയൊക്കെ തടയും. ആദ്യം ഐ ഷാഡോ പൗഡര്‍ ഉപയോഗിച്ച ശേഷം പിന്നീട് കാജലോ ഐ ലൈനറോ ഉപയോഗിച്ച് കണ്ണെഴുതാം.
പൗഡറിടാം
മുഖത്ത് മേയ്ക്കപ്പ് ഉപയോഗിക്കുന്നവരാണെങ്കില്‍ മേയ്ക്കപ്പ് പൂര്‍ത്തിയായതിന് ശേഷം അത് സെറ്റ് ചെയ്യാന്‍ ഒരിക്കലും മറന്നുപോകരുത്. സെറ്റിങ് സ്േ്രപ ഉപയോഗിക്കുന്നതിനൊപ്പം കണ്ണിന് സമീപം സെറ്റിംഗ് പൗഡര്‍ ഉപയോഗിച്ച് മേയ്ക്കപ്പ് നന്നായി സെറ്റ് ചെയ്യാം.
അനാവശ്യമായി കണ്ണില്‍ തൊടരുത്
മേയ്ക്കപ്പ് ചെയ്തുകഴിഞ്ഞ് അനാവശ്യമായി കണ്ണ് തിരുമുകയോ കണ്ണിന് മുകളില്‍ തൊട്ടുകൊണ്ടിരിക്കുകയോ ചെയ്യരുത്. കണ്ണ് കഴുകിയാല്‍ത്തന്നെ അമര്‍ത്തിത്തുടയ്ക്കാതെ പയ്യെ ഒപ്പുക മാത്രം ചെയ്യുക.
Story Highlights: make any kajal smudge-proof with these easy tips
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here