Advertisement

‘അറിവുള്ളവരോട് ഗവർണർക്കുളള പുച്ഛം വെളിപ്പെട്ടതാണ്’ ; എംഎ ബേബി

October 24, 2022
Google News 3 minutes Read

സംഘപരിവാറിന്റെ ആഗ്രഹപ്രകാരം എന്ത് ജനാധിപത്യവിരുദ്ധ നടപടിയും ഗവർണർ എടുക്കും എന്നതാണ് അദ്ദേഹത്തിന്റെ ഉത്തരവിൽ നിന്നും വ്യക്തമാകുന്നതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അഗം എം എ ബേബി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (ma baby response on kerala governor issue)

Read Also: കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും

‘പണ്ഡിതവരേണ്യനായ പ്രൊഫ. ഇർഫാൻ ഹബീബിനോട് ആരിഫ് മുഹമ്മദ് ഖാൻ കാണിച്ച നിന്ദ , അറിവുള്ളവരോട് അദ്ദേഹത്തിനുള്ള പുച്ഛവും അപകർഷതയും വെളിപ്പെടുത്തി. അതേ അപകർഷതയാണ് കേരളത്തിലെ വൈസ് ചാൻസലർമാരോട് ഗവർണർ ഇപ്പോൾ കാണിക്കുന്നത്. സംഘപരിവാറിനുവേണ്ടി നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അരാജകത്വം ഉണ്ടാക്കാം എന്നാണ് ആരിഫ് മുഹമ്മദ് ഖാൻ വിചാരിക്കുന്നതെങ്കിൽ അത് അനുവദിക്കാനാവില്ല,’ എം എ ബേബി പറഞ്ഞു.

കുറിപ്പിന്റെ പൂർണ്ണ രൂപം:

‘നിയമപ്രകാരം നിയമിതരായ ഒമ്പത് വൈസ് ചാൻസലർമാരോട് നാളെ രാവിലെ പതിനൊന്നരയ്ക്കുള്ളിൽ രാജിവയ്ക്കണമെന്ന് കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടത് സംഘപരിവാറിന്റെ ആഗ്രഹപ്രകാരം അദ്ദേഹം എന്ത് ജനാധിപത്യവിരുദ്ധ നടപടിയും എടുക്കും എന്നതാണ് വ്യക്തമാക്കുന്നത്. നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ബഹുമാന്യരായ പണ്ഡിതരാണ് സർവകലാശാലകളിൽ വൈസ് ചാൻസലർമാർ ആവുന്നത്. വിദ്യാഭ്യാസത്തോടും അറിവിനോടും ബഹുമാനമുള്ളവർ ഈ സ്ഥാനത്തെ ബഹുമാനിക്കും. പണ്ഡിതവരേണ്യനായ പ്രൊഫ. ഇർഫാൻ ഹബീബിനോട് ആരിഫ് മുഹമ്മദ് ഖാൻ കാണിച്ച നിന്ദ , അറിവുള്ളവരോട് അദ്ദേഹത്തിനുള്ള പുച്ഛവും അപകർഷതയും വെളിപ്പെടുത്തി. അതേ അപകർഷതയാണ് കേരളത്തിലെ വൈസ് ചാൻസലർമാരോട് ഗവർണർ ഇപ്പോൾ കാണിക്കുന്നത്. സംഘപരിവാറിനുവേണ്ടി നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അരാജകത്വം ഉണ്ടാക്കാം എന്നാണ് ആരിഫ് മുഹമ്മദ് ഖാൻ വിചാരിക്കുന്നതെങ്കിൽ അത് അനുവദിക്കാനാവില്ല. കേരളത്തിലെ യുവതയുടെ ഭാവിയുടെ പ്രശ്നം ആണിത്. ജനാധിപത്യകേരളം എന്ത് വില കൊടുത്തും ഈ ജനാധിപത്യ വിരുദ്ധ നീക്കത്തെ ചെറുക്കും.’

Story Highlights: ma baby response on kerala governor issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here