Advertisement

ഭീകരവാദത്തിന് മതവുമായി ബന്ധമില്ല, രാജ്യം ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ നേരിടണം; എം എ ബേബി

6 days ago
Google News 1 minute Read
m a baby (1)

ഭീകരവാദത്തെ അമർച്ച ചെയ്യാൻ കേന്ദ്രം ശക്തമായ നടപടി എടുക്കണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ഭീകരവാദത്തിന് മതവുമായി ബന്ധമില്ല. എല്ലാത്തരത്തിലും ഉള്ള തീവ്രവാദവും വർഗീയതയും എതിർക്കണം.

മദനി തീവ്രവാദ പരമായ നിലപാട് ഉണ്ടായിരുന്ന ആളാണ്. ആ മദനി ഇന്നില്ല. ഇപ്പോഴത്തെ മദനിയുടെ സുഹൃത്താണ് ഞാൻ. മാസപ്പടിയിൽ സിപിഐഎമ്മിന് ആശങ്കയില്ല. എക്സലോജിക്ക് വിഷയത്തിന് പിന്നിൽ ഭരണത്തുടർച്ചയിൽ ആശങ്കപ്പെടുന്നവരാണ്.

രാജ്യം ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ നേരിടണം. മുസ്ലീം മത വിശ്വാസിയേയും ഭീകരർ കൊന്നു. പാർട്ടി കോൺഗ്രസ് ചർച്ച നടത്തി മതത്തെ ഉപയോഗിച്ച് ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ആർഎസ്എസിനെ നേരിടണം.

സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങൾ എക്സിക്യുട്ടീവ് ചെയ്യുന്ന സംവിധാനമാണ് സെക്രട്ടറിയേറ്റ്. വലിയ ജനാധിപത്യ പാർട്ടി എന്ന് അവകാശപ്പെടുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ ആരാണ് തെരഞ്ഞെടുത്ത്. ഉത്തമനായ കമ്യൂണിസ്റ്റാണ് പി.ജയരാജൻ.

പാർട്ടി ഓഫീസിന്റെ ഉത്ഘാടനം ആഘോഷമല്ല. ഇഎംഎസ് ജനറൽ സെക്രട്ടറി ആയിരുന്നപ്പോൾ ഡൽഹി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തത് ബി.റ്റി. രണദിവെ ആയിരുന്നു. പാർട്ടിയിൽ മുതിർന്ന നേതാവാണ് സഖാവ് പിണറായി വിജയൻ എന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം ചേരി എന്ന ആശയത്തെ കുറിച്ച് പാർട്ടി ചിന്തിച്ചിട്ടേയില്ല. മതേതര കക്ഷികളുടെ ഒത്തു ചേരലാണ് ആഗ്രഹിക്കുന്നത്. ഭരണ തുടർച്ച ഉണ്ടാകുമോ എന്ന ആശങ്കയാണ് ബിരിയാണി ചെമ്പിന് പിന്നാലെ എക്സാ ലോജിക് ആക്ഷേപം. സിപിഐഎമ്മിന് അങ്കലാപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : M A Baby on pahalgam terrorist attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here