ഹൈക്കോടതി വിധിയില്‍ ആശ്വാസം; 10 ദിവസത്തിനകം വിശദീകരണം നല്‍കുമെന്ന് എം.ജി സര്‍വകലാശാല വി.സി

വി.സിമാര്‍ ഉടന്‍ രാജി വയ്ക്കണമെന്ന കത്ത് അസാധുവായെന്നും 9 വി.സിമാര്‍ക്കും സ്ഥാനത്ത് തുടരാമെന്നുമുള്ള ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍. ഹൈക്കോടതി വിധിയില്‍ ആശ്വാസമെന്ന് വി സി സാബു തോമസ് പ്രതികരിച്ചു. വിഷയത്തില്‍ നിയമോപദേശം തേടിയ ശേഷം 10 ദിവസത്തിനകം വിശദീകരണം നല്‍കുമെന്നും വി സി അറിയിച്ചു.
കാരണം കാണിക്കല്‍ നോട്ടീസ് പ്രകാരം ഗവര്‍ണര്‍/ചാന്‍സലര്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഒമ്പത് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാര്‍ക്ക് അവരുടെ സ്ഥാനങ്ങളില്‍ തുടരാമെന്നാണ് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ചാന്‍സലറുടേത് തന്നെയായിരിക്കുമെന്നും നടപടിക്രമങ്ങള്‍ നിയമപ്രകാരം ആകണമെന്നും കോടതി വ്യക്തമാക്കി.
Read Also: വി.സിമാരുടെ രാജി; ഹൈക്കോടതി പുറപ്പെടുവിച്ചത് സ്വാഭാവിക വിധിയെന്ന് മുസ്ലിംലീഗ്
കേരളത്തിലെ ഒന്‍പത് വി.സിമാരും അടിയന്തരമായി രാജിവയ്ക്കണമെന്ന കടുംപിടുത്തത്തില്‍ നിന്ന് ഗവര്‍ണര്‍ അയഞ്ഞിരുന്നു. അഭ്യര്‍ത്ഥന എന്ന രീതിയിലാണ് താന്‍ വൈസ് ചാന്‍സിലര്‍മാരോട് രാജി ആവശ്യപ്പെട്ടതെന്ന് ഗവര്‍ണര്‍ കോടതിയില്‍ പറഞ്ഞു. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താന്‍ അത് പറഞ്ഞത്. വിസിമാര്‍ക്ക് മാന്യമായി പുറത്തുപോകാനുള്ള അവസരമാണ് നല്‍കിയത്. എന്നാല്‍ ആരും അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.
Story Highlights: MG University VC response in high court veridict vc appointment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here