ദുബായി ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് സംവിധാനം വൻ വിജയം

ദുബായി ആർടിഎ നടപ്പാക്കിയ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് സംവിധാനം വൻ വിജയമെന്ന് അധികൃതർ. പുതിയ സംവിധാനത്തിലൂടെ നിരീക്ഷണം 63 ശതമാനം മെച്ചപ്പെടുത്താനും യാത്രാസമയം കുറക്കാനും സാധിച്ചെന്ന് അധികൃതർ അറിയിച്ചു ( Dubai Intelligent Traffic Systems success ).
Read Also: കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും
എമിറേറ്റിലെ റോഡ് ശൃഖലയുടെ 60 ശതമാനവും സ്മാർട്ട് സംവിധാനത്തിന് കീഴിലാക്കുന്ന സംവിധാനം 2020 നവംബറിലാണ് പൂർത്തിയാക്കിയത്. ഇത്തരത്തിൽ നവീന ഡിജിറ്റൽ ട്രാഫിക് നിയന്ത്രണ സംവിധാനം ഏർപ്പെടുത്തിയതോടെ റോഡിലെ യാത്രാവേഗം 20 ശതമാനം വർധിക്കാനായതായി ആർടിഎ വ്യക്തമാക്കി.
Read Also: സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലേക്ക്
കൂടാതെ നിരീക്ഷണം 63 ശതമാനം മെച്ചപ്പെടുത്താനും പുതിയ സംവിധാനം സഹായിച്ചിട്ടുണ്ട്. ആർടിഎ ഡയറക്ടർ ജനറൽ മത്വാർ അൽ തായർ പുറത്തുവിട്ട കണക്കുകളിലാണ് ഗതാഗത മേഖലയിലെ കുതിപ്പ് വ്യക്തമാകുന്നത്. അടിയന്തര ആവശ്യങ്ങൾക്ക് പൊലീസും മറ്റു സന്നാഹങ്ങളും എത്തിച്ചേരുന്ന സമയവും വേഗത്തിലായിട്ടുണ്ട്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമിടുമെന്നും ആർടിഎ അറിയിച്ചു. ഇതിലൂടെ എമിറേറ്റിലെ 710 കി.മീറ്റർ മുഴുവൻ പ്രധാന റോഡുകളും ഐടിഎസിൽ ഉൾപ്പെടും.
Story Highlights: Dubai Intelligent Traffic Systems is a huge success
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here