ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യ വന്നാൽ അതിശയിക്കാനില്ല: വഖാർ യൂനിസ്

ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ വന്നാൽ അതിശയിക്കാനില്ലെന്ന് പാകിസ്താൻ്റെ മുൻ താരം വഖാർ യൂനിസ്. ഐപിഎലിൽ ക്യാപ്റ്റനായി ആദ്യ സീസണിൽ തന്നെ ടീമിന് കിരീടം നേടിക്കൊടുക്കാൻ ഹാർദികിനു സാധിച്ചു എന്ന മുൻ പാക് താരം മിസ്ബാഹുൽ ഹഖിൻ്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു വഖാർ. ഇന്ത്യ – പാകിസ്താൻ മത്സരത്തിനു ശേഷം എ സ്പോർട്സിൽ നടന്ന ചർച്ചക്കിടെയായിരുന്നു വഖാറിൻ്റെ അഭിപ്രായപ്രകടനം. (hardik pandya waqar younis)
Read Also: അവസാനിക്കാത്ത വിരാടപർവം
ഹാർദിക് പാണ്ഡ്യ ആദ്യമായി ഐപിഎൽ ക്യാപ്റ്റനായപ്പോൾ ടീമിന് കിരീടം നേടിക്കൊടുക്കാൻ സാധിച്ചു എന്ന് മിസ്ബാഹ് പറഞ്ഞു. സമ്മർദ്ദ ഘട്ടങ്ങളിൽ ഹാർദിക് എങ്ങനെ പെരുമാറും എന്നതിൻ്റെ ഉദാഹരണമാണിത്. ഫിനിഷറെന്ന നിലയിൽ മാനസിക കരുത്തും സ്വയം വിശ്വാസവുമുള്ള ഒരാൾക്കേ വിജയിക്കാനാവൂ. അത് ഹാർദിക് കൃത്യമായി കാണിച്ചു എന്നും മിസ്ബാഹ് പറഞ്ഞു. ഈ സമയത്താണ് ഇന്ത്യയുടെ അടുത്ത നായകനായി ഹാർദിക് പാണ്ഡ്യ വന്നാൽ അതിശയിക്കാനില്ലെന്ന് വഖാർ യൂനിസ് പറഞ്ഞത്.
ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയമാണ് നേടിയത്. 4 വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്. പാകിസ്താൻ മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ അവസാന പന്തിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. 53 പന്തിൽ 82 റൺസെടുത്ത് പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. പാകിസ്താനു വേണ്ടി ഹാരിസ് റൗഫും മുഹമ്മദ് നവാസും 2 വിക്കറ്റ് വീതം വീഴ്ത്തി.
Read Also: ബാറ്റിംഗ് കൊണ്ട് വിമാനം വൈകിപ്പിച്ച കോലി; ഇത് ഭാവി തലമുറയ്ക്കുള്ള കഥയെന്ന് ആയുഷ്‌മാൻ ഖുറാന
ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 159 റൺസാണ് നേടിയത്. 52 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാൻ മസൂദ് ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഇഫ്തിക്കാർ അഹ്‌മദും (51) പാകിസ്താനു വേണ്ടി തിളങ്ങി. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights: hardik pandya waqar younis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here