Advertisement

ഗവർണർ രാജാവിനെ പോലെ പെരുമാറുന്നു, ഇങ്ങനെയൊരാൾ കേരളത്തിന് അപമാനം; എം.വി ഗോവിന്ദൻ

October 25, 2022
Google News 2 minutes Read

ഗവർണർ രാജാവിനെ പോലെ പെരുമാറുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇങ്ങനെയൊരാൾ ചാൻസലറായത് കേരളത്തിന് അപമാനം. മാധ്യമങ്ങളെ വിലക്കിയത് ഫാസിസം. കോടതി വിധി വരുന്നതിന് മുമ്പ് തന്നെ കേരളത്തിലെ പ്രൊഫസർമാരുടെ ലിസ്റ്റ് ഗവർണറെടുത്തു. ആർ എസ് എസുകാരെ നിയമിക്കാനായിരുന്നു നീക്കം. ഇത്തരം ശ്രമങ്ങളെ ലക്ഷക്കണക്കിന് ജനങ്ങളെ അണിനിരത്തി എൽ ഡി എഫ് പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

നിയമം ഒഴിവാക്കേണ്ടതെങ്കിൽ അതേ നിയമപ്രകാരം ആണ് ഗവർണർ ചാൻസലറായത്. നിയമം ഇല്ലാതായാൽ ഗവർണർ ചാൻസലർ അല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ജെ എൻ യു അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആ‌ർ എസ് എസ് തകർക്കാൻ ശ്രമിക്കുന്നു. ഹൈദരാബാദ് സർവകലാശാലയെയും തകർക്കാൻ ശ്രമിക്കുകയാണ്. അന്ധവിശ്വാസത്തിൽ അടിമകളായവരെയാണ് ഇവിടങ്ങളിൽ വി സിമാരാക്കുന്നത്. എന്നാൽ ലോകോത്തര കഴിവുളളവരാണ് കേരളത്തിലെ വി സിമാർ. കേരളത്തിനും കാലിക്കറ്റിനും ഗ്രേഡ് നൽകിയത് സംസ്ഥാന സർക്കാരല്ലെന്നും എം വി ഗോവിന്ദൻ ചൂണ്ടികാട്ടി.

Read Also: ഗവര്‍ണറുടെ നടപടി; കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ല, ഘടകക്ഷികളുമായി ആലോചിച്ചെടുത്ത തീരുമാനമെന്ന് വി.ഡി.സതീശന്‍

ഗവർണർക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഒരു ലക്ഷംപേരെ പങ്കെടുപ്പിക്കാൻ സിപിഐഎം തീരുമാനിച്ചിരിക്കുകയാണ്. ജില്ലാ കേന്ദ്രങ്ങളിൽ വൻ പങ്കാളിത്തത്തോടെ പ്രതിഷേധ പരിപാടി നടത്തും. പ്രതിഷേധ രീതി വിലയിരുത്താൻ എൽഡിഎഫ് യോഗം ചേരും.സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്നതിൽ തീരുമാനം പിന്നീട്. നവംബർ 15നാണ് രാജ്ഭവന് മുന്നിലെ പ്രതിഷേധത്തിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാൻ ഇടതുമുന്നണിയുടെ തീരുമാനം.

Story Highlights: M. V. Govindan Against Arif Mohammad Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here