Advertisement

ഭഗവല്‍ സിങ്ങിനും വ്യാജന്‍? ഫേസ്ബുക്ക് കമന്റുകള്‍ക്ക് ഹൈകു കവിത വിവരിച്ച് മറുപടി

October 26, 2022
Google News 2 minutes Read
bhagawal singh fake facebook profile

നാടിനെ നടുക്കിയ ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ സംഭവങ്ങള്‍ പുറത്തുവരുമ്പോള്‍ ആദ്യഘട്ടങ്ങളില്‍ ചര്‍ച്ചയായത് പ്രതി ഭഗവല്‍ സിങിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും ഹൈകു കവിതകളുമാണ്. ഹൈകു കവിയായി സ്വയം വരികള്‍ സൃഷ്ടിച്ച് മരണത്തെ കുറിച്ചും നിഗൂതകും ഭഗവല്‍ സിങ് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.(bhagawal singh fake facebook profile)

ഇപ്പോള്‍ ഭഗവല്‍ സിങിന്റേത് എന്ന പേരില്‍ നിന്നുള്ള ഫേസ്ബുക്ക് പേജില്‍ നിന്ന് പുതിയ പോസ്റ്റുകളും കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. മണിക്കൂറുകള്‍ക്ക് മുന്‍പ് അപ്‌ലോഡ് ചെയ്ത പുതിയ പ്രൊഫൈല്‍ പിക്ചറിന് താഴെ വരുന്ന കമന്റുകള്‍ക്കും മറുപടി നല്‍കുന്നുണ്ട്. അതേസമയം ഹൈക്കു കവിതകളുടെ അര്‍ത്ഥം എന്താണെന്ന് ഈ അക്കൗണ്ടില്‍ നിന്ന് ഭഗവല്‍ സിങിന്റെ യഥാര്‍ത്ഥ അക്കൗണ്ടിലെ കമന്റുകള്‍ക്കും വ്യാജന്‍ മറുപടി നല്‍കുന്നുണ്ട്.

ഭാര്യ (ലൈല)തീ കൂട്ടുന്നു..
പണിക്കത്തി ഞാന്‍ ഉരക്കുന്നു..
കുനിഞ്ഞിരുന്ന് ഷാഫി..

കറിയിലേക്കും ബിരിയാണിയിലേക്കും വലിപ്പം അനുസരിച്ച് വെട്ടുന്നു‘ എന്നാണ് ഒരു ഹൈകു കവിതയെ വിവരിച്ച് വ്യാജന്‍ ഭഗവല്‍ സിങ് കമന്റിടുന്നത്.

മൂന്ന് വരികള്‍ മാത്രമുള്ള ചെറിയ പദ്യരൂപത്തെയാണ് ഹൈകു കവിതയെന്ന് വിളിക്കുന്നത്. ‘ചുരുണ്ട രൂപം, പീടികത്തിണ്ണയില്‍, മുഷിഞ്ഞ പുത’ എന്നായിരുന്നു യഥാര്‍ത്ഥ അക്കൗണ്ടില്‍ നിന്ന് ഭഗവല്‍ സിംഗ് ഏറ്റവും ഒടുവില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഹൈകു കവിത.

Story Highlights: bhagawal singh fake facebook profile

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here