വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക് ആവശ്യമായ നിയമ സഹായം നൽകുമെന്ന് പി. സതീദേവി

ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി. സർക്കാർ തലത്തിൽ അന്വേഷണം നടക്കുന്നു എന്ന് സൂപ്രണ്ട് അറിയിച്ചു. പരാതിക്കാർക്ക് ആവശ്യമായ
നിയമ സഹായം നൽകുമെന്ന് പി. സതീദേവി വ്യക്തമാക്കി.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം പൂർത്തിയായി റിപ്പോർട്ട് ലഭിച്ചാൽ അനാസ്ഥ കാണിച്ച ഡോക്ടർമാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് പി. സതീദേവി പറഞ്ഞു.
Read Also: ‘കേരളമൊന്നാകെ ഒപ്പം നിന്നപ്പോള്‍ കണ്ണുനിറഞ്ഞു, ട്വന്റിഫോറിന് നന്ദി’; വയറ്റില്‍ കുടുങ്ങിയ കത്രികയുമായി അഞ്ച് വര്‍ഷം ജീവിച്ച ഹര്‍ഷിന പറയുന്നു
എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്കെതിരായ പരാതിയിൽ പരാതിക്കാരിക്ക് ഭീഷണി ഉണ്ടായ സാഹചര്യത്തിൽ സുരക്ഷ ഉറപ്പു വരുത്താൻ ആഭ്യന്തര വകുപ്പിന് നിർദേശം നൽകുമെന്നും പി. സതീദേവി കൂട്ടിച്ചേർത്തു.
Story Highlights: P Sathidevi On Incident Of Forgetting Scissors In Stomach During Surgery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here