ഗവർണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാൽ കേരള സർക്കാരിനെ പിരിച്ചുവിടണമെന്ന് സുബ്രഹ്‌മണ്യൻ സ്വാമി

കേരളത്തിൽ ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി. ഗവർണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാൽ കേരള സർക്കാരിനെ പിരിച്ചുവിടാൻ മോദി സർക്കാർ തയാറാകണമെന്ന് സുബ്രഹ്‌മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു. (subrahmanian swami arif mohammad)
Read Also: ഭരണഘടനയനുസരിച്ച് മന്ത്രിയെ പുറത്താക്കാനുള്ള അധികാരം ഗവർണർക്കില്ല: എ.കെ.ആന്റണി
“കേരള ഗവർണർ ഇന്ത്യയുടെ രാഷ്ട്രപതിയെയും അതുവഴി ഭരണഘടനയിലെ കേന്ദ്രത്തെയും പ്രതിനിധീകരിക്കുന്ന വ്യക്തിയാണെന്ന് കേരളത്തിലെ ഭ്രാന്തൻ കമ്മ്യൂണിസ്റ്റുകൾ തിരിച്ചറിയേണ്ടതുണ്ട്. ഗവർണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാൽ കേരള സർക്കാരിനെ പിരിച്ചുവിടാൻ മോദി സർക്കാർ തയാറാകണമെന്ന് അഭ്യർഥിക്കുന്നു.”- സുബ്രഹ്‌മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.
ധനമന്ത്രി കെഎൻ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ച വിഷയത്തിൽ പ്രതികരണവുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ രംഗത്തുവന്നു. മന്ത്രിയെ പിൻവലിക്കാൻ ഗവർണക്ക് അധികാരം ഇല്ലെന്ന് അദ്ദേഹം പ്രതികരിച്ചു . ഗവർണറുടെ നീക്കങ്ങൾ അപലപനീയം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ ഗവർണർക്ക് പ്രവർക്കിക്കാൻ ആകില്ല. മന്ത്രിസഭയുടെ ശുപാർശക്കനുസരിച്ചു പ്രവർത്തിക്കുകയാണ് ഗവർണറുടെ ചുമതല. ഗവർണറെ തിരിച്ചു വിളിക്കണമെന്നും ഗവർണർ ആർഎസ്എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
Let the crazy Communists of Kerala realise that Kerala Governor represents the President of India and hence the Centre in the Constitution. I urge Modi government to be prepared to dismiss the State government if a hair of the Governor is touched.
— Subramanian Swamy (@Swamy39) October 26, 2022
ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഒരു മന്ത്രിയെ പുറത്താക്കാനുള്ള അധികാരം ഗവർണർക്കില്ലെന്ന് മുൻ മുഖ്യമന്ത്രി എ.കെ.ആന്റണി വ്യക്തമാക്കി. ഇവിടെ കുറേ നാളായി എന്ത് നടക്കുന്നു എന്ന് മനസിലാവുന്നില്ല. താൻ മൂന്നുവട്ടം മുഖ്യമന്ത്രി ആയിരുന്ന വ്യക്തിയാണ്. ബിജെപി പ്രധാനമന്ത്രിമാർ അക്കാലത്ത് രാജ്യം ഭരിച്ചിരുന്നു. സംസ്ഥാനത്ത് മൂന്ന് ഗവർണർമാരുണ്ടായിരുന്നു. അക്കാലത്തൊന്നും ഇതുപോലൊരു ഏറ്റുമുട്ടൽ ഉണ്ടായിരുന്നില്ലെന്നും എ.കെ.ആന്റണി പറഞ്ഞു.
Read Also: ഗവർണറുടെ നീക്കങ്ങൾ അപലപനീയം, അദ്ദേഹത്തെ തിരിച്ചു വിളിക്കണം; ഡി.രാജ
ധനമന്ത്രിയിൽ ഉള്ള പ്രീതി നഷ്ടമായെന്ന് കാണിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ചത്. ഗവർണർക്കെതിരായ കെഎൻ ബാലഗോപാലിൻറെ പ്രസംഗമാണ് നടപടിക്ക് ആധാരം. എന്നാൽ പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. കെഎൻ രാജഗോപാലിൽ പൂർണ തൃപ്തിയുണ്ടെന്നും അദ്ദേഹം മറുപടിക്കത്തിൽ വ്യക്തമാക്കി. ഇതിനിടെ ഗവർണറുടെ നടപടിയിൽ പ്രതികരണമറിയിച്ച് മറ്റ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
Story Highlights: subrahmanian swami arif mohammad khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here