Advertisement

കാപ്പ ചുമത്തി നാട് കടത്തിയ യുവാവ് എറണാകുളത്തെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

October 26, 2022
Google News 3 minutes Read
youth charged Kaapa committed suicide

കാപ്പ ചുമത്തി നാട് കടത്തിയ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. കണ്ണൂർ കതിരൂർ സ്വദേശി പാറംകുന്ന് കൂരാഞ്ചി ഹൗസിൽ കെ. വിഥുനെയാണ് എറണാകുളത്തെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ( youth who was charged with Kaapa committed suicide ).

കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ചെറുതും വലുതുമായ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവാണ് കെ. വിഥു. അതുകൊണ്ടാണ് പൊലീസ് കാപ്പ (Kaapa) നിയമപ്രകാരം ഇയാളെ നാടുകടത്തിയിരുന്നത്. കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനാണ് വിഥുൻ.

Read Also: കെഎസ്‌യു നേതാവിനെതിരെ കാപ്പ; മാതാവിന്റെ ഹർജി നാളെ അടിയന്തരമായി പരി​ഗണിക്കാൻ സുപ്രിംകോടതി

കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആറ്‍. ഇളങ്കോയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകരമാണ് വിഥുനെ നാടുകടത്തിയത്. കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിനും ജില്ലയിൽ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ആറ് മാസത്തേക്ക് ഇയാളെ വിലക്കിയിരുന്നു.

Story Highlights: youth who was charged with Kaapa committed suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here