കോയമ്പത്തൂരില്‍ ലക്ഷ്യമിട്ടത് സ്‌ഫോടന പരമ്പര? വന്‍ ഗൂഢാലോചനയെന്ന് പൊലീസ്

കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ പ്രതികള്‍ ലക്ഷ്യമിട്ടത് സ്‌ഫോടന പരമ്പരയ്ക്ക് തന്നെയെന്ന് സംശയം. സ്‌ഫോടന വസ്തുക്കള്‍ വാങ്ങിയത് ആസൂത്രിതമായെന്ന് കണ്ടെത്തി. വിവിധ ആളുകള്‍ പലപ്പോഴായി വാങ്ങിയ വസ്തുക്കള്‍ കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു.(a series of blasts targeted at Coimbatore says police)
മുബിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. സുഹൃത്തിന്റെ ലാപ്‌ടോപ് അന്വേഷണ സംഘം പിടിച്ചെടുത്തു. ജമേഷ മുബിനുമായി ബന്ധപ്പെട്ട ആളുകളുടെയെല്ലാം വീടുകളിലും ഓഫീസുകളിലും പരിശോധന പുരോഗമിക്കുകയാണ്.
അതേസമയം കേസില്‍ റിമാന്‍ഡ് ചെയ്ത അഞ്ചു പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനായി മുന്നുദിവസത്തെ കസ്റ്റഡിയാണ് കോയമ്പത്തൂര്‍ കോടതി അനുവദിച്ചത്. കേസ് എന്‍.ഐ.എയ്ക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തതോടെ അന്വേഷം ഉടന്‍ എന്‍ഐഎ ഏറ്റെടുത്തേക്കും.
Read Also: കോയമ്പത്തൂർ സ്ഫോടനം: അറസ്റ്റിലായ പ്രതികൾക്ക് ഐ.എസ് ബന്ധവും
സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ക്ക് ഐ.എസ് ബന്ധം സ്ഥിരീകരിച്ചതോടെ ആസൂത്രിതമായ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. എന്‍.ഐ.എയ്ക്ക് കേസ് കൈമാറാന്‍ സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയെങ്കിലും കസ്റ്റഡി അപേക്ഷയുമായി പൊലീസ് മുന്നോട്ട് പോവുകയായിരുന്നു. മുന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് അനുവദിച്ചത്.
Story Highlights: a series of blasts targeted at Coimbatore says police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here