Advertisement

‘ഒരു വശത്ത് 50 വർഷത്തെ സർക്കാരും മറു വശത്ത് 8 വർഷത്തെ സർക്കാരും, നിങ്ങൾ തീരുമാനിക്ക്’; അമിത് ഷാ

October 27, 2022
Google News 1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ ഹരിയാന സർക്കാരിന്റെയും മുഖ്യമന്ത്രി മനോഹർ ലാലിന്റെയും പ്രവർത്തനങ്ങളെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയും മനോഹറും ഒന്നിച്ച് ഹരിയാനയെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ പ്രവർത്തിച്ചു. മനോഹർ ലാൽ ഖട്ടർ സർക്കാർ അഴിമതിയും നിയമലംഘനവും തടഞ്ഞുവെന്നും അമിത് ഷാ പറഞ്ഞു.

ഹരിയാനയിലെ ഫരീദാബാദിൽ സംഘടിപ്പിച്ച ജൻ ഉത്താൻ റാലിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെ മുൻ സർക്കാരുകളെ രൂക്ഷമായി വിമർശിച്ചത്. ഭൂപീന്ദർ സിംഗ് ഹൂഡ മുതൽ ഒ.പി ചൗട്ടാല വരെയുള്ളവരെ അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് കാലത്ത് തന്റെ പ്രദേശത്തിന്റെ വികസനത്തിന് മാത്രമാണ് മുഖ്യമന്ത്രിമാർ വാശിപിടിച്ചിരുന്നത്. സിർസ, റോഹ്തക് ജില്ലകളിൽ നിന്ന് മാത്രമാണ് ഇതുവരെ മുഖ്യമന്ത്രിമാരെ ലഭിച്ചിട്ടുള്ളതെന്നും ഷാ കുറ്റപ്പെടുത്തി.

ഹരിയാനയുടെ ബാക്കി ഭാഗങ്ങളെ അവഗണിച്ച് ഈ മുഖ്യമന്ത്രിമാർ അവരുടെ പ്രദേശം മാത്രമാണ് വികസിപ്പിച്ചത്. ബിജെപിയുടെ നേതൃത്വത്തിൽ വികസന സർക്കാർ രൂപീകരിച്ചു. മനോഹര് ലാലിന്റെ നേതൃത്വത്തില് ഹരിയാനയിലെ എല്ലാ ജില്ലകളിലും എല്ലാ ഗ്രാമങ്ങളിലും തുല്യമായ വികസനം ഉണ്ടായിട്ടുണ്ട്. എല്ലാ വിഭാഗങ്ങളുടെയും മുഴുവൻ ഹരിയാനയുടെയും സംരക്ഷണം മനോഹർ ലാൽ ഏറ്റെടുത്തിട്ടുണ്ടെന്നും ഷാ പറഞ്ഞു.

ഹരിയാനയിൽ ഒരു വശത്ത് അമ്പത് വർഷത്തെ സർക്കാരും ഒരു വശത്ത് എട്ട് വർഷത്തെ മനോഹർ സർക്കാരും ഉണ്ട്. ഹരിയാനയിലെ സ്വജനപക്ഷപാതവും പ്രാദേശികവാദവും മനോഹർ ലാൽ അവസാനിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മോദിയെപ്പോലെ മുഖ്യമന്ത്രി ഖട്ടറും ഹരിയാനയിലെ ജനങ്ങളുടെ താൽപ്പര്യം കണക്കിലെടുത്ത് പ്രവർത്തിച്ചിട്ടുണ്ടെന്ന് ഷാ പറഞ്ഞു. മോദിയുടെയും മനോഹർ ലാലിന്റെയും കൂട്ടുകെട്ട് ഹരിയാനയെ ഒന്നാം സ്ഥാനത്താക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: Amit Shah Attacks Haryana’s Former Chief Ministers 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here