രാഹുൽ തിരിച്ചെത്തി; ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു

ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിലെ മക്തലിൽ നിന്നാണ് 50-ാം ദിവസത്തെ യാത്ര ആരംഭിച്ചത്. കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ചുമതല ഏറ്റെടുക്കുന്നതും, ദീപാവലിയും പരിഗണിച്ച് ജോഡി യാത്രയ്ക്ക് മൂന്ന് ദിവസത്തെ ഇടവേള നൽകിയിരുന്നു.
രാവിലെ 6.30 നാണ് മക്തലിൽ നിന്ന് യാത്ര ആരംഭിച്ചത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ എ രേവന്ത് റെഡ്ഡി, എംപി ഉത്തം കുമാർ റെഡ്ഡി, സിഎൽപി നേതാവ് ഭട്ടി വിക്രമാർക എന്നിവരും നിരവധി പാർട്ടി നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് ഇത് രണ്ടാം ദിവസമാണ് യാത്ര. ഭാരത് ജോഡോ ഒക്‌ടോബർ 23 ന് കർണാടക റായ്ച്ചൂരിൽ നിന്ന് ഗുഡെബെല്ലൂർ വഴി തെലങ്കാനയിൽ പ്രവേശിച്ചു.
ഒരു ചെറിയ മാർച്ചിന് ശേഷം, ഞായറാഴ്ച ഉച്ച മുതൽ ഒക്ടോബർ 26 വരെ ഇടവേള എടുത്തു. ഒക്‌ടോബർ 23ന് രാജ്യതലസ്ഥാനത്തേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധി ഇന്നലെ രാത്രിയോടെ ഗുഡെബെല്ലൂരിൽ തിരിച്ചെത്തി. തെലങ്കാനയിൽ 16 ദിവസം യാത്ര ഉണ്ടാകും. 375 കിലോമീറ്റർ യാത്രയിൽ 19 നിയമസഭകളിലൂടെയും 7 പാർലമെന്റ് മണ്ഡലങ്ങളിലൂടെയും യാത്ര കടന്നുപോകും. നവംബർ 7 ന് മഹാരാഷ്ട്രയിൽ പ്രവേശിക്കും.
Story Highlights: Bharat Jodo Yatra’s Telangana leg resumes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here