‘മാധ്യമപ്രവര്‍ത്തകര്‍ വിഴിഞ്ഞത്തെ അതിജീവന സമരത്തിന് പിന്തുണ നല്‍കിയവര്‍’; അക്രമസംഭവത്തിന് ഖേദം പ്രകടിപ്പിച്ച് സമരസമിതി
വിഴിഞ്ഞം സമരത്തിനിടെ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സമരസമിതി. പോലീസ് ഉദ്യോഗസ്ഥനെന്ന് നടിച്ച് സ്ത്രീകളുടെ ഫോട്ടോ എടുത്തതാണ് പ്രകോപനത്തിനിടയാക്കിയതെന്ന് വികാരി ജനറല്‍ യൂജിന്‍ പെരേര പറഞ്ഞു. സംഘര്‍ഷത്തില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. (eugine perera expressed regret over attack on journalists during Vizhinjam protest)
അതിജീവുന സമരത്തിന് വലിയ പിന്തുണ നല്‍കിയവരാണ് മാധ്യമപ്രവര്‍ത്തകര്‍. മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായ പ്രയാസത്തില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും ഫാ യൂജിന്‍ പെരേര വ്യക്തമാക്കി.
Read Also: വിഴിഞ്ഞത്ത് സംഘര്‍ഷം; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റം
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ നൂറാംദിനമായ ഇന്ന് വന്‍ പ്രതിഷേധമാണ് ലത്തീന്‍ അതിരൂപത നടത്തിയത്. ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അക്രമണമുണ്ടായത്. വിഴിഞ്ഞം മുല്ലൂരിലും മുതലപ്പൊഴിയിലും കരയിലും കടലിലും സമരമുണ്ടായിരുന്നു. തത്കാലം സമവായ ചര്‍ച്ചകള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സമരം ശക്തമാക്കാനുള്ള സമരസമിതിയുടെ തീരുമാനം.
വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കുക, മണ്ണെണ്ണ സബ്‌സിഡി വര്‍ധിപ്പിക്കുക, പുനരധിവാസം വേഗത്തിലാക്കുക തുടങ്ങി ഏഴിന ആവശ്യങ്ങള്‍ക്കായാണ് മത്സ്യത്തൊഴിലാളികള്‍ നൂറ് ദിവസമായി സമരം ചെയ്യുന്നത്.
Story Highlights: eugine perera expressed regret over attack on journalists during Vizhinjam protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here