നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ട് മ്യൂസിയം പൊലീസ്

തിരുവനന്തപുരം മ്യൂസിയത്തിൽ നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയുടെ രേഖാ ചിത്രം തയ്യറാക്കി മ്യൂസിയം പൊലീസ്. പരാതിക്കാരി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യറാക്കിയത്. പ്രതിയെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാണിക്കുന്നുവെന്ന് പരക്കെ ആരോപണമുയർന്നതിന് പിന്നാലെയാണ് രേഖാചിത്രം പൊലീസ് പുറത്തുവിട്ടത്. ബുധനാഴ്ച പുലർച്ചെ 4.40ഓടെയാണ് യുവതിക്കെതിരെ ലൈംഗികാതിക്രമം നടന്നത്. കാറിലെത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ഇയാളെ പിടികൂടാൻ ഇവർ പിന്നാലെ ഓടിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.(museum attack incident sketch of accused is out)
Read Also: ആകെ 2274 കോടി പിഴ: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കും
തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും കേസെടുക്കുകയുമായിരുന്നു. എന്നാൽ തുടക്കത്തിൽ ജാമ്യം ലഭിക്കുന്ന വകുപ്പായ 354എ1 ആണ് ചുമത്തിയിരുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയായിരുന്നു.എന്നാൽ അന്വേഷണത്തിൽ വീഴ്ച സംഭവിചിച്ചിട്ടില്ലെന്നാണ് ഡിസിപി അജിത്കുമാർ അറിയിച്ചിരിക്കുന്നത്. ഏത് ദിശയിലാണ് പ്രതി ഓടി രക്ഷപ്പെട്ടത് എന്നതിൽ ആശയക്കുഴപ്പം ഉണ്ടായതിനാലാണ് അന്വേഷത്തിന്റെ തുടക്കത്തിൽ അല്പം വൈകിയതെന്നും ചില ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
Story Highlights: museum attack incident sketch of accused is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here