‘ടീച്ചർ വന്നപ്പോൾ തന്നെ വേദനയുണ്ടെന്ന് പറഞ്ഞിരുന്നു’; മന്ത്രി ശിവൻകുട്ടിയോട് എല്ലാം വിശദീകരിച്ച് കോട്ടൺ ഹിൽ സ്കൂളിലെ വിദ്യാർത്ഥി

കോട്ടൺ ഹിൽ സ്കൂളിലെ വിദ്യാർത്ഥി അലർജിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നം അറിയിച്ചിട്ടും അധ്യാപകർ ചെവികൊണ്ടില്ലെന്ന പരാതിയിൽ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കുട്ടിയെ വിദ്യാഭ്യാസ മന്ത്രി വീട്ടിലെത്തി സന്ദർശിക്കുകയും കാര്യങ്ങൾ വിശദമായി ചോദിച്ചറിയുകയും ചെയ്തു. ടീച്ചർ വന്നപ്പോൾ തന്നെ തന്റെ പ്രശ്നം പറഞ്ഞിരുന്നുവെന്നും വേദനയുണ്ടെന്ന് അറിയിച്ചിരുന്നുവെന്നും വിദ്യാർത്ഥി മന്ത്രിയോട് പറഞ്ഞു. ( Cotton Hill School student explained everything to V Sivankutty ).
Read Also: കോട്ടൺ ഹില്ലിലെ വിദ്യാർത്ഥിയുടെ അലർജി പ്രശ്നം; സംഭവം അറിഞ്ഞത് സോഷ്യൽ മീഡിയ വഴിയെന്ന് മന്ത്രി വി. ശിവൻകുട്ടി
സംഭവം അറിഞ്ഞത് സോഷ്യൽ മീഡിയ വഴിയാണെന്നും വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ടിന് ശേഷം തുടർനടപടി സ്വീകരിക്കും. ഡിപ്പാർട്ട്മെന്റിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ അധ്യാപകർ ജാഗ്രതയോടെ ശ്രദ്ധിക്കണം.
ഓരോ വിദ്യാർഥിയും അനുഭവിക്കുന്ന പ്രശ്നങ്ങൾ ഓരോ അധ്യാപകർ അറിഞ്ഞിരിക്കണം എന്നതാണ് പുതിയ വിദ്യാഭ്യാസ രീതി. അത് എളുപ്പം സാധ്യമാകുന്ന കാര്യമല്ലെങ്കിലും അതിനായി പരിശ്രമിക്കണം. കായിക താരമായ കുട്ടിയ്ക്കാണ് ഈ അവസ്ഥയുണ്ടായത്. ഇൻസുലിൻ എടുക്കുന്ന കുട്ടികൾക്ക് അതിനായി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡിന് ശേഷം പല കുട്ടികൾക്കും നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: Cotton Hill School student explained everything to V Sivankutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here