പരിമിതികള്‍ തടസമായില്ല, ‘ശലഭ’ചിറകില്‍ പറന്ന് ഭിന്നശേഷി കലോത്സവം

ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് തങ്ങളുടെ സര്‍ഗ്ഗവാസന പ്രകടിപ്പിക്കാന്‍ വേദിയൊരുക്കി അരുവിക്കര ഗ്രാമപഞ്ചായത്തിന്റെ ‘ശലഭം’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി. അരുവിക്കര ഗ്രാമപഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച കലോത്സവം കാണികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ഹൃദ്യാനുഭവമായി.
ഭിന്നശേഷിക്കാരായ 55 കുട്ടികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു. നാടന്‍ പാട്ട്, നൃത്തം, പ്രച്ഛന്നവേഷം, മിമിക്രി, മോണോ ആക്ട്, ചെണ്ടകൊട്ട്, പെന്‍സില്‍ ഡ്രോയിങ്, കളറിംഗ്, ലോങ്ങ്ജംപ്, ഷോട്ട്പുട്ട്, ഓട്ടം തുടങ്ങി വിവിധ കലാ-കായിക മത്സരങ്ങള്‍ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്കുള്ള സമ്മാനവും, മറ്റ് മത്സരാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
ഭിന്നശേഷിക്കാരുടെയും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെയും കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന്റെയും ഭാഗമായാണ് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചത്.
Story Highlights: differently abled arts festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here