‘യഥാര്‍ത്ഥ രാജ്യസ്‌നേഹി’; നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി വ്ളാദിമിര്‍ പുടിന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ . നരേന്ദ്രമോദിയെ യഥാര്‍ത്ഥ രാജ്യസ്‌നേഹിയെന്ന് വിളിച്ച പുടിന്‍ ഇന്ത്യയുടെ വിദേശനയത്തേയും പുകഴ്ത്തി. മോസ്‌കോ ആസ്ഥാനമായ നയവിശകലന സംഘടനയായ വാള്‍ഡെ ഡിസ്‌കഷന്‍ ക്ലബ്ബിന്റെ വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പുടിന്‍. (PM Modi great patriot says Russian President Putin)
സ്വതന്ത്ര വിദേശനയം പിന്തുടരാന്‍ കഴിവുള്ള ലോകത്തെ ചുരുക്കം നേതാക്കളില്‍ ഒരാളാണ് നരേന്ദ്രമോദിയെന്ന് ഉള്‍പ്പെടെ പുടിന്‍ പ്രശംസിച്ചു. ഇന്ത്യയുമായി റഷ്യയ്ക്ക് അടുത്ത ബന്ധമാണുള്ളത്. മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ എന്ന ആശയത്തേയും പുടിന്‍ പ്രശംസിച്ചു. ഭാവി ഇന്ത്യയുടേതാണെന്നും റഷ്യ-ഇന്ത്യ സാമ്പത്തിക സഹകരണം വളരുകയാണെന്നും പുടിന്‍ പറഞ്ഞു. ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി രാസവളങ്ങളുടെ വിതരണം വര്‍ധിപ്പിക്കാന്‍ മോദി തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
Read Also: ആകെ 2274 കോടി പിഴ: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കും
ചര്‍ച്ചയില്‍ അമേരിക്കയ്ക്കും സഖ്യകക്ഷിക്കുമെതിരെ ആഞ്ഞടിക്കാനും പുടിന്‍ മറന്നില്ല. അപകടം പിടിച്ചതും രക്തരൂക്ഷിതവും വൃത്തികെട്ടതുമായ കളിയാണ് യുക്രൈനില്‍ പാശ്ചാത്യശക്തികള്‍ കളിക്കുന്നതെന്ന് പുടിന്‍ പറഞ്ഞു. പാശ്ചാത്യശക്തികള്‍ ലോകത്തെ മുഴുവന്‍ നിയന്ത്രണത്തിലാക്കാനാണ് ശ്രമിക്കുന്നത്. ആഗോള, ഊര്‍ജ, ഭക്ഷ്യ കമ്പോളങ്ങളെ ഇവര്‍ അസ്ഥിരപ്പെടുത്തുകയാണെന്നും പുടിന്‍ ആരോപിച്ചു. യുക്രൈനില്‍ റഷ്യ അണുവായുധം പ്രയോഗിക്കില്ലെന്നും ആണവഭീഷണി പാശ്ചാത്യരുടെ സൃഷ്ടിയാണെന്നും പുടിന്‍ വ്യക്തമാക്കി.
Story Highlights: PM Modi great patriot says Russian President Putin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here