‘വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ പ്രവർത്തിക്കുമെന്ന് പ്രതീക്ഷ’; മസ്‌കിന്റെ ട്വിറ്റർ ഏറ്റെടുക്കലിൽ രാഹുൽ ഗാന്ധി

വിദ്വേഷപ്രസംഗങ്ങൾക്കെതിരെ ട്വിറ്റർ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാഹുൽ ഗാന്ധി. എലോൺ മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ പ്രതീക്ഷ പങ്കുവച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ട്വിറ്റർ പ്രവർത്തിക്കുമെന്നും വസ്തുതകൾ കൂടുതൽ ശക്തമായി പരിശോധിക്കുമെന്നും ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്തില്ലെന്നാണ് പ്രതീക്ഷിയെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.(rahul gandhi react on elon musk took over twitter)
2021 ഓഗസ്റ്റിനും 2022 ഫെബ്രുവരിക്കും ഇടയിൽ കോൺഗ്രസിന്റെ പുതിയ അനുയായികൾ എങ്ങനെ അടിച്ചമർത്തപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച ഗ്രാഫിൽ വ്യക്തമാക്കിയിരുന്നു. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ ചിത്രം പങ്കുവെച്ചതിനും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) നോട്ടീസ് ലഭിച്ചതിനും ശേഷം രാഹുൽഗാന്ധിയുടെ ട്വിറ്റർ ഹാൻഡിൽ താത്കാലികമായി പൂട്ടിയിരുന്നു. അതിനുശേഷം ഇപ്പോഴാണ് അക്കൗണ്ട് സജീവമാകുന്നത്.
Read Also: ആകെ 2274 കോടി പിഴ: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കും
മുൻപ് പല തവണയായി ഇത് സംബന്ധിച്ച് ട്വിറ്ററിന് 20 അപ്പീലുകൾ നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. 2021 ജനുവരി മുതൽ, രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ടിൽ പുതിയ ഫോളോവേഴ്‌സിന്റെ എണ്ണം വർദ്ധിക്കുകയും 2022 ഫെബ്രുവരിക്ക് ശേഷം അത് വീണ്ടും കൂടുകയും ചെയ്യാൻ തുടങ്ങിയതായും ഗ്രാഫ് കാണിക്കുന്നു. കഴിഞ്ഞ ദിവസമാണ് എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത്.
Story Highlights: rahul gandhi react on elon musk took over twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here