അജ്ഞാതൻ കുറവൻകോണത്തെ വീട്ടിൽ ഇന്നലെയുമെത്തി; സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം കുറവൻകോണത്തെ വീട്ടിൽ വീണ്ടും അതിക്രമം. ബുധനാഴ്ച രാത്രി അതിക്രമം നടത്തിയ അതേയാൾ ഇന്നലെ രാത്രിയും ഈ വീട്ടിലെത്തി. സിസിടിവിയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞു. എന്നാൽ മുഖം മറച്ചാണ് യുവാവ് പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം കണ്ട അതേ ആളാണ് ഇന്നലെ രാത്രിയും വീട്ടിലെത്തിയതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് ആദ്യമായി ഇയാൾ കുറവൻകോണത്തെ വീട്ടിൽകയറിയത്. രാത്രി 9.45 മണി മുതൽ ഇയാൾ കുറവൻ കോണത്തെ വീടിന്റെ പരിസരത്തുണ്ടെന്ന്. അർധരാത്രി 11.30 നാണ് പ്രതി വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. തിരികെപ്പോയി വീണ്ടുമെത്തിയ ശേഷം വീടിന്റെ മുകൾ നിലയിലേക്കുള്ള ഗേറ്റിന്റെയും മുകൾനിലയിലെ ഗ്രില്ലിന്റെയും പൂട്ടു തകർത്തു. ജനലും തകർക്കാൻ ശ്രമിച്ചു. മൂന്നര വരെ ഇയാൾ ഇവിടെത്തന്നെയുണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ കുറവൻകോണത്ത വീട്ടമ്മ പേരൂർക്കട സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
Read Also: യുവതിയെ ആക്രമിച്ച കേസിലെ പ്രതിയാണ് വീട്ടിൽ അതിക്രമിച്ച് കയറിയതെന്ന് സംശയം; കുറവൻകോണത്തെ വീട്ടമ്മ
അതേസമയം ബുധനാഴ്ച പുലർച്ചെ പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീയെ മ്യൂസിയത്തിൽ വെച്ച് ആക്രമിച്ച കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളാണ് കുറവൻ കോണത്തെ വീട്ടിൽ കയറി അതിക്രമം നടത്തിയത്. ഇയാൾ തന്നെയാണ് ഇന്നലെയും ഈ വീട്ടിലെത്തിയതെന്നാണ് വിവരം.
Story Highlights: CCTV Visuals Of a Man Entering To a Womens House In Kuravankonam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here