Advertisement

പെട്രോള്‍ ടാങ്കറിന് തീപിടിച്ച് നാല് മരണം; 18 പേര്‍ ആശുപത്രിയില്‍

October 30, 2022
Google News 1 minute Read
Petrol tanker catches fire 4 died mizoram

മിസോറാമില്‍ പെട്രോള്‍ ടാങ്കറിന് തീപിടിച്ച് നാല് പേര്‍ മരിച്ചു. 18 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച രാത്രിയോടെ മിസോറാമിലെ ഐസ്വാള്‍ ജില്ലയിലാണ് പെട്രോള്‍ ടാങ്കറിന് തീപിടിച്ചത്. ടാങ്കര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്.

തുരിയാലില്‍ നിന്ന് ചമ്പായിയിലേക്ക് പോകുമ്പോഴാണ് ടാങ്കറിന് തീപിടിച്ചത്. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ പൊട്ടിത്തെറി ഉണ്ടാകുകയും ചെയ്തു. ആദ്യം ചോര്‍ച്ചയുണ്ടായ ടാങ്കറില്‍ നിന്ന് ആളുകള്‍ പെട്രോള്‍ ശേഖരിക്കാന്‍ ശ്രമിച്ചു. ഇതിനിടയാണ് തീപിടിച്ചത്. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

Story Highlights: Petrol tanker catches fire 4 died mizoram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here