തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ ആക്രമിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം മ്യൂസിയത്തിനു സമീപം പ്രഭാതസവാരിക്കിടെ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. കൻ്റോണ്മെൻ്റ് അസിസ്റ്റൻ്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. സംഭവം നടന്ന് അഞ്ച് ദിവസമായിട്ടും പ്രതിയെ പിടികൂടാൻ സാധിക്കാത്തതിനാലാണ് പുതിയ നടപടി. (thiruvananthapuram attack police investigation)
Read Also: മ്യൂസിയത്തും കുറവൻകോണത്തും അക്രമം നടത്തിയത് രണ്ടുപേർ
കൻ്റോണ്മെൻ്റ് എസിപി ദിനരാജ്, മ്യൂസിയം എസ്എച്ച്ഒ സിഎസ് ധർമജിത്ത്, എസ്ഐമാരായ ജിതികുമാർ, ആർ അജിത്ത് കുമാർ തുടങ്ങിയ ആളുകളാവും സംഘത്തിലെ പ്രധാനികൾ. മ്യൂസിയം സ്റ്റേഷൻ സിഐയും എസ് ഐയുമാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. തിരുവനന്തപുരം ഡിസിപിയ്ക്കാണ് അന്വേഷണ ചുമതല.
മ്യൂസിയത്തും കുറവൻകോണത്തും അക്രമം നടത്തിയത് രണ്ട് പേരെന്നാണ് പൊലീസിന്റെ പ്രാഥമിക സ്ഥിരീകരണം. മ്യൂസിയത്ത് സ്ത്രീയെ അക്രമിച്ചയാൾ ഉയരമുള്ള വ്യക്തി. ശാരീരിക ക്ഷമതയുള്ളയാളാണ് മ്യൂസിയം ആക്രമണത്തിന് പിന്നിലെന്നാണ് സ്ഥിരീകരണം. സി.സി.ടി.വി ദൃശ്യങ്ങളിൽ ലഭിച്ച ചിത്രങ്ങൾ പരിശോധിച്ചാണ് ഉയരം വിലയിരുത്തിയത്. കുറവൻകോണത്ത് അക്രമം നടത്തിയ ആൾക്ക് മറ്റൊരു ശാരീരിക രൂപമെന്നുമാണ് നിഗമനം.
തിരുവനന്തപുരം മ്യൂസിയത്തിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയാണ് തന്റെ വീട്ടിലും അതിക്രമിച്ച് കയറിയതെണ് സംശയത്തിൽ കുറവൻകോണത്തെ വീട്ടമ്മ പറഞ്ഞിരുന്നു. രേഖാ ചിത്രത്തിലുള്ള ആളിനോട് സാമ്യമുണ്ടെന്ന് വീട്ടമ്മ ട്വന്റിഫോറിനോട് പറഞ്ഞു. വീടിൻ്റെ വാതിൽ തകർക്കാൻ ശ്രമിച്ചു. സിസിടിവി കാമറകൾ ഉള്ളിടത്ത് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് മണിക്കൂറുകളോളമാണ് കഴിഞ്ഞത്. മോഷണശ്രമമല്ലെന്ന് സംശയിക്കുന്നതായും വീട്ടമ്മ വ്യക്തമാക്കി. കുറവൻകോണത്തെ അശ്വതിയുടെ വീട്ടിലാണ് സംഭവം നടന്നത്.
മ്യൂസിയം അതിക്രമ കേസിലെ പ്രതിയുടെ രേഖാചിത്രം കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടിരുന്നു. ഇതോടെയാണ് വീട് ആക്രമിച്ചത് ഇയാൾ തന്നെയാണോയെന്ന സംശയം ബലപ്പെട്ടതെന്ന് വീട്ടമ്മ പറഞ്ഞു. സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് അക്രമിയുടെ മുഖമടക്കം വ്യക്തമായത്. കുറവൻകോണവും മ്യൂസിയവും തമ്മിൽ ഏകദേശം മൂന്ന് കിലോമീറ്റർ വ്യത്യാസം മാത്രമാണുള്ളത്. ചൊവ്വാഴ്‌ച 9.45ഓടെ വീട്ടിൽ കയറിപ്പറ്റിയ അക്രമി ടെറസിൽ കുറച്ചുനേരം കറങ്ങിനടന്ന ശേഷം മതിലുചാടി പുറത്തേക്ക് പോയി. അൽപനേരം കഴിഞ്ഞ് കയ്യിൽ ചുറ്റികയുമായി വീണ്ടും മതിലുചാടി എത്തിയ ശേഷമാണ് ജനൽചില്ലുകൾ തകർത്തത്.
Read Also: മ്യൂസിയത്തിലെ അതിക്രമം; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്
മ്യൂസിയത്തിൽ വനിതാ ഡോക്ടർക്ക് നേരെ അതിക്രമമുണ്ടായത് ബുധനാഴ്ച പുലർച്ചെയാണ്. അതിനാൽ ഈ രണ്ടുസംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന സംശയത്തിലാണ് വീട്ടുകാർ. ഇത്രയും അലസമായി മുഖം പോലും മറക്കാതെ എങ്ങനെയാണ് ഒരാൾ മോഷ്ടിക്കാൻ എത്തുന്നതെന്ന സംശയവും വീട്ടുകാർക്കുണ്ട്.
Story Highlights: thiruvananthapuram attack police investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here