വിഴിഞ്ഞം സമരത്തിനെതിരെ സിപിഐഎമ്മും ബിജെപിയും ഒരേ വേദിയിൽ

വിഴിഞ്ഞം സമരത്തിനെതിരായ കൂട്ടായ്മയ്ക്ക് പിന്തുണയുമായി ബിജെപിയും സിപിഐഎമ്മും. തുറമുഖം വേണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന മാർച്ചിന്റെ സമാപന വേദിയിൽ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബിജെപി നേതാവ് വിവി രാജേഷും വേദി പങ്കിട്ടു. തുറമുഖ വിരുദ്ധ സമരത്തിന് എതിരായ സമരങ്ങൾക്ക് സിപിഐഎം പിന്തുണയെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു.(cpm and bjp join hands against vizhinjam protest)
വിഴിഞ്ഞം വിരുദ്ധ സമരങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു. വിഴിഞ്ഞത്ത് കലാപത്തിനാണ് സമരക്കാര്‍ ശ്രമിക്കുന്നതെന്നും ആനാവൂർ നാഗപ്പൻ ആരോപിച്ചു. സർക്കാരും കോടതിയും ജനങ്ങളും സമരത്തിന് എതിരെയാണ്. ഇതിനാൽ കലാപത്തിന് ശ്രമം നടക്കുകയാണ്, ഇതിനെതിരെ സമാധാനപരമായ സമരം ആയിരിക്കണം നടക്കേണ്ടത്. അത്തരം സമരങ്ങൾക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ആനാവൂർ പ്രതികരിച്ചു.
Read Also: ഷാരോൺ കൊലപാതകം; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികൾ, ഇരുവരും കസ്റ്റഡിയിൽ
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് നടത്തുന്ന പദ്ധതിയെന്ന് വി വി രാജേഷ് പറഞ്ഞു. വിഴിഞ്ഞ സമരത്തിനെതിരായ കൂട്ടായ്മയ്ക്ക് പിന്തുണ നല്‍കുമെന്നും വി വി രാജേഷ് പറഞ്ഞു. സംയമനം പാലിച്ച് കൊണ്ട്, വിഴിഞ്ഞം യാഥാർത്ഥ്യം ആക്കാൻ എല്ലാ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം പദ്ധതി അനുകൂലിക്കുന്നവരുടെ ലോങ്ങ് മാർച്ച് ഉടൻ ആരംഭിക്കും.
Story Highlights: cpm and bjp join hands against vizhinjam protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here