ഗ്രീൻവാലി സ്‌കൂളിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

കഴിഞ്ഞ ദിവസം ഗ്രീൻവാലി സ്‌കൂളിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ സജിയുടെ പ്രധാന കൂട്ടാളി യാസീൻ അറസ്റ്റിൽ.
നെല്ലിക്കുഴി സ്വദേശി യാസീനെ കോതമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ എ ജോസ് പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ( green valley school ganja arrest )
പ്രതി പെരുമ്പാവൂരിൽ ഒളിവിൽ താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിൽ ആകുന്നത്. യാസീനെ എക്‌സൈസ് സംഘം പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ ഓടിരക്ഷപ്പെട്ടു തുടർന്ന് സംഘം പ്രതിയെ ഓടിച്ചിട്ട് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
സ്‌കൂൾ ജീവനക്കാരൻ പാലാ സ്വദേശി സജി, ഇവരോടൊപ്പം രക്ഷപ്പെട്ട തൃക്കാരിയൂർ സ്വദേശി രാഹുൽ എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്നും എക്‌സൈസ് സംഘം അറിയിച്ചു.
Story Highlights: green valley school ganja arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here