എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

കേരളത്തിന്റെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സേതു അര്‍ഹനായി. സാഹിത്യമേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. സാംസ്‌കാരിക മന്ത്രി വി എന്‍ വാസവനാണ് വാര്‍ത്താ സമ്മേളനത്തിലൂടെ പുരസ്‌കാരം പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. (sethu won ezhuthachan award)
കേരള സാഹിത്യഅക്കാദമി പ്രസിഡന്റ് കെ സച്ചിതാനന്ദന്‍, പ്രൊഫ. എം കെ സാനു, കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം വി നാരായണന്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരത്തിന് സേതുവിനെ തെരഞ്ഞെടുത്തത്.
നോവല്‍, ചെറുകഥ വിഭാഗങ്ങളിലായി ആകെ 33 കൃതികളാണ് സേതുവിന്റേതായിയുള്ളത്. കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ സേതു നേടിയിട്ടുണ്ട്. പാണ്ഡവപുരം, മറുപിറവി, ഞങ്ങള്‍ അടിമകള്‍, കൈയൊപ്പും കൈവഴികളും, ആലിയ മുതലായവയാണ് പ്രധാന നോവലുകള്‍. പേടിസ്വപ്‌നങ്ങള്‍, പാമ്പു കോണിയും, തിങ്കളാഴ്ചകളിലെ ആകാശം, വെളുത്ത കൂടാരങ്ങള്‍ തുടങ്ങിയവ ചെറുകഥാസമാഹാരങ്ങളുമാണ്. പാണ്ഡവപുരം, ഞങ്ങള്‍ അടിമകള്‍ മുതലായവ സിനിമയായി. ഞങ്ങള്‍ അടിമകളുടെ ചലച്ചിത്രാവിഷ്‌കാരമായ പൂത്തിരുവാതിരരാവില്‍ ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് നേടി.
Story Highlights: sethu won ezhuthachan award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here