വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പുകൂട്ടുന്നു: വി.ശിവൻകുട്ടി

വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പ് കൂട്ടുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. പൊലീസിന് നേരെ നിരവധി അക്രമ പ്രവർത്തനങ്ങളാണ് സമരക്കാർ നടത്തുന്നത്. വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നു.
ചികിത്സയിൽ കഴിയുന്ന മുൻ ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യത്തെ സമരത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്നത് അപായകരമായ നീക്കമാണ്. ഡോ.സൂസപാക്യത്തിന്റെ ആരോഗ്യ നിലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സമരസമിതിക്കാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Read Also: വിഴിഞ്ഞം സമരം കലാപനീക്കം, വിമോചനസമരത്തിന്റെ പാഠപുസ്തകം ചിലരുടെ കൈയിലുണ്ട്: സിപിഐഎം മുഖപത്രം
സമരം മൂലം പദ്ധതി നിര്‍മാണം തടസ്സപ്പെട്ടുവെന്നും, സംരക്ഷണം നല്‍കണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്നും ആരോപിച്ച് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും ഹൈക്കോടതിയിൽ ഹർജി സമര്‍പ്പിച്ചിരുന്നു.
Story Highlights: V Sivankutty About Vizhinjam Protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here