ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ച സംഭവം; പരുക്കേറ്റവർ ആശുപത്രിയിൽ തുടരുന്നു

പാലക്കാട് ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ച സംഭവത്തിൽ പരുക്കേറ്റവർ ആശുപത്രിയിൽ തുടരുന്നു. കാവശ്ശേരി പി.സി.എ.എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപികമാർക്കും, രക്ഷിതാവിനുമാണ് പരിക്കേറ്റത്. ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി കത്തിച്ചപ്പോൾ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു.
രണ്ട് വിദ്യാർത്ഥിനികൾ, രണ്ട് അധ്യാപികമാർ, ഒരു രക്ഷിതാവ് എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ ഒരു വിദ്യാർത്ഥിനിയെ വിദഗ്ധ ചികിത്സക്കായി എറണാകുളം മെഡിക്കൽ സെൻ്ററിലേക്ക് മാറ്റി. ബാക്കിയുള്ളവർ തൃശൂർ ജൂബിലി മിഷനിലും ആലത്തൂർ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും തുടരുകയാണ്.
Story Highlights: bottle exploded anti drug campaign
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here