വിശന്നപ്പോള്‍ അടുക്കളയില്‍ കയറി; ഒടുവില്‍ പൂച്ചയുടെ ‘തലയൂരാന്‍’ ഫയര്‍ഫോഴ്‌സ്

വിശപ്പ് പലപ്പോഴും എല്ലാവര്‍ക്കുമൊരു വെല്ലുവിളിയാകാറുണ്ട്. വിശന്നാല്‍ കണ്ണുകാണാതാവുമെന്നൊക്കെ പറയുന്നതുപോലെ ഇവിടെ പണി കിട്ടിയത് ഒരു പൂച്ചയ്ക്കാണ്. വിശന്നപ്പോള്‍ അടുക്കളയില്‍ കയറിയ പൂച്ചയുടെ തല ജനല്‍ കമ്പികള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു. ഒടുവില്‍ തലയൂരാന്‍ ഫയര്‍ഫോഴ്‌സ് എത്തേണ്ടിവന്നു.
കാസര്‍ഗോഡ് വിഷ്ണുമംഗലത്തെ സീതാലക്ഷ്മിയുടെ വീട്ടിലെ അടുക്കളയിലെ ജനലിലാണ് പൂച്ച കുടുങ്ങിയത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് പൂച്ച കുടുങ്ങിയത് അറിഞ്ഞത്. വീട്ടുകാര്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും പൂച്ചയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Read Also: അച്ഛന് കിട്ടിയ പുതിയ ജോലി!! തുള്ളിച്ചാടി പെണ്‍കുട്ടി; വിഡിയോ
ഒടുവില്‍ സ്വയം ശ്രമം ഉപേക്ഷിച്ച് വീട്ടുകാര്‍ കാഞ്ഞങ്ങാട്ടെ അഗ്നിരക്ഷാ സേനയെ വിളിച്ചുവരുത്തുകയായിരുന്നു. അഗ്നിശമന സേനാ ഉദ്യോഗസ്ഥരെത്തി ഹൈഡ്രോളിക് സ്‌പെഡ്രര്‍ മെഷീന്‍ ഉപയോഗിച്ചാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്.
Story Highlights: cat trapped in kitchen window
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here