Advertisement

ബിജെപി എറണാകുളം ജില്ലാ പ്രസി‍ഡന്റായി കെ.എസ്.ഷൈജു

November 2, 2022
Google News 1 minute Read
KS Shaiju BJP Ernakulam district president

ബിജെപി എറണാകുളം ജില്ലാ പ്രസിഡൻ്റായി കെ.എസ്.ഷൈജുവിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നാമനിർദേശം ചെയ്തു. നിലവിൽ ബിജെപി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയാണ് ഷൈജു.

എസ്.ജയകൃഷ്ണന്റെ രാജിവച്ചതിനെ തുടർന്നാണ് പുതിയ ജില്ലാ പ്രസിഡന്റിനെ നാമനിർദേശം ചെയ്തത്. കാര്യശേഷിയില്ലായ്മ ചൂണ്ടിക്കാട്ടിയാണ് ജയകൃഷ്ണന്റെ രാജി ചോദിച്ചു വാങ്ങിയത്.

Read Also: ട്വിറ്ററിന്റെ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ വംശജന്റെ സഹായം തേടി മസ്‌ക്; ആരാണ് ശ്രീറാം കൃ്ഷണന്‍?

ഒക്ടോബർ 20നായിരുന്നു ജയകൃഷ്ണൻ ബി​ജെപി​ സംസ്ഥാന പ്രസി​ഡന്റ് കെ.സുരേന്ദ്രന് രാജി​ക്കത്ത് തപാലി​ൽ അയച്ചത്. ജി​ല്ലാ പ്രസി​ഡന്റി​ന്റെ കാലാവധി​ ഡി​സംബറി​ൽ അവസാനി​ക്കാനി​രി​ക്കെയായിരുന്നു രാജി​. മാസങ്ങളായി​ ജയകൃഷ്ണൻ പാർട്ടി​ പ്രവർത്തനങ്ങളി​ൽ സജീവമായി​രുന്നി​ല്ല. പാർട്ടി​ ജി​ല്ലാ ഘടകവും നി​ർജീവമായ അവസ്ഥയി​ലായി​രുന്നു.

Story Highlights: KS Shaiju BJP Ernakulam district president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here