ജീവിതത്തിലെ 57 വര്‍ഷങ്ങള്‍ പടികടന്ന് കിംഗ്ഖാന്; ഹൃദയംതൊടുന്ന ചിത്രവുമായി മകള്‍ സുഹാന

കിംഗ് ഖാന് ഇന്ന് 57ാം പിറന്നാള്‍. നിരവധി പേരാണ് ഷാരൂഖ് ഖാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഇതിനിടെ ഷാരൂഖിന്റെ മകള്‍ സുഹാന ഖാനും കുട്ടിക്കാലത്ത് പിതാവിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചു.
സുഹാന പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പിതാവ് ഷാരൂഖും സഹോദരന് ആര്യന് ഖാനുമുണ്ട്. കുട്ടിക്കാലത്തെ ആര്യന്റെയും സുഹാനയുടെയും പിതാവിനൊപ്പമുള്ള ചിത്രങ്ങള്‍ കിംഗ് ഖാന്റെ ആരാധകരും ഏറ്റെടുത്തു. ‘എന്റെ ബെസ്റ്റ് ഫ്രണ്ടിന് പിറന്നാള്‍ ആശംസകള്‍. ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു’….. ഇമോജിക്കൊപ്പം സുഹാന ഖാന് കുറിച്ചു.
ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകളായ സുഹാന ന്യൂയോര്‍ക്കില്‍ നിന്നാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്. അതിനുമുന്പായി ആര്‍ഡിംഗ്ലി കോളജില്‍ നിന്ന് സിനിമയും പഠിച്ചു. നിരവധി തീയറ്റര്‍ ഷോകള്‍ നടത്തിയിട്ടുള്ള സുഹാന ഖാന് തിയോഡോര്‍ ഗിമെനോ സംവിധാനം ചെയ്ത ദ ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ എന്ന ഹ്രസ്വചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
Read Also: ഈഫല്‍ ടവറിന് മുന്നില്‍ ഹൃദയം കൈമാറി ഹന്‍സികയും ഭാവിവരനും
പിറന്നാള്‍ ആശംസകള്‍ക്കൊപ്പം മറ്റൊരു സന്തോഷം കൂടി ഷാരൂഖിനെ തേടിയെത്തി. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകാനൊരുങ്ങുന്ന ഷാരൂഖിന്റെ പുതിയ സിനിമ പത്താന്റെ ടീസറും അണിയറക്കാര്‍ പുറത്തുവിട്ടു. ചിത്രം അടുത്ത വര്‍ഷം ജനുവരിയിലാകും റിലീസ് ചെയ്യുക.
Story Highlights: suhana khan brithday wishes to shahrukh khan
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!