Advertisement

‘തെറ്റ് ചെയ്‌തെങ്കില്‍ അറസ്റ്റ് ചെയ്യൂ’; കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് ഹേമന്ത് സോറന്‍; ഇ ഡി സമന്‍സ് അവഗണിച്ചു

November 3, 2022
Google News 2 minutes Read

കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. റായ്പൂരിലെ ഗോത്ര പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച സമന്‍സ് സോറന്‍ അവഗണിച്ചു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ഹേമന്ത് സോറന്‍ ആരോപിച്ചു. തെറ്റു ചെയ്തു എങ്കില്‍ സമന്‍സ് അയക്കുന്നതിനു പകരം തന്നെ അറസ്റ്റ് ചെയ്തു ജയിലില്‍ അടക്കണമെന്നും സോറന്‍ വെല്ലുവിളിച്ചു. (Jharkhand Chief Minister Skips Summons By enforcement directorate)

ഗോത്രവിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയെ ഒതുക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് അന്വേഷണ ഏജന്‍സിയുടെ നീക്കത്തെ താന്‍ കാണുന്നതെന്ന് സോറന്‍ പ്രസ്താവിച്ചു. തനിക്ക് ഇ ഡിയേയോ സിബിഐയെയോ ഭയമില്ല. എതിര്‍ക്കുന്നവരെ നിശബ്ദരാക്കാന്‍ ഇത്തരം ഏജന്‍സികളെ ദുരുപയോഗിക്കുകയാണ്. കല്‍ക്കരി ഖനന അഴിമതിയില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണത്തെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ട്വിറ്ററിന്റെ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ വംശജന്റെ സഹായം തേടി മസ്‌ക്; ആരാണ് ശ്രീറാം കൃ്ഷണന്‍?

ഇന്ന് റാഞ്ചിയിലെ ഇഡിയുടെ റീജിയണല്‍ ഓഫീസില്‍ ഹാജരാകാനാണ് സോറനോട് ആവശ്യപ്പെട്ടിരുന്നത്. രാഷ്ട്രീയ പകപോക്കലിന്റെ തിരിക്കിനിടെ നാടുവിട്ട് ഒളിച്ചോടുന്ന വ്യവസായികളെ ബിജെപി മറന്നുപോകുകയാണെന്നും സോറന്‍ ആഞ്ഞടിച്ചു.

Story Highlights: Jharkhand Chief Minister Skips Summons By enforcement directorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here