കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ റെയില്‍ പാളത്തില്‍ ഗര്‍ത്തം; ട്രെയിനുകള്‍ ഒരു മണിക്കൂറോളം പിടിച്ചിട്ടു

കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ റെയില്‍ പാളത്തില്‍ ഗര്‍ത്തം രൂപപ്പെട്ടു. ട്രെയിനുകള്‍ കൊയിലാണ്ടി സ്റ്റേഷനില്‍ ഒരു മണിക്കൂറിലേറെ പിടിച്ചിട്ടു. ഇപ്പോള്‍ കുഴി അടച്ച് ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. എങ്ങിനെയാണ് ട്രാക്കില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (large pit in railway track koyilandy)
ചെങ്ങോട്ടുകാവ് റെയില്‍വെ ഓവര്‍ ബ്രിഡിജിന് താഴെയാണ് സംഭവം നടന്നത്. മാവേലി എക്‌സ്പ്രസ് ചെന്നൈ മെയില്‍ ഉള്‍പ്പെടെ ഒരു മണിക്കൂറിലേറെ പിടിച്ചിട്ടിരുന്നു. റെയില്‍വെയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി.
Read Also: ട്വിറ്ററിന്റെ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ വംശജന്റെ സഹായം തേടി മസ്‌ക്; ആരാണ് ശ്രീറാം കൃ്ഷണന്‍?
ശക്തമായ മഴ പെയ്തതിനാല്‍ കുഴിയിലേക്ക് വെള്ളം ഇറങ്ങിയ സമയത്ത് ട്രാക്കില്‍ നിന്ന് മണ്ണൊലിച്ചതാണോ എന്നും സംശയിക്കുന്നുണ്ട്. ഇന്ന് രാത്രി 8 മണിയോടെയാണ് ഗര്‍ത്തം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെടുന്നത് .തുടര്‍ന്ന് നാട്ടുകാര്‍ റെയില്‍വെ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
Story Highlights: large pit in railway track koyilandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here