സർക്കാരിനെ പിരിച്ചു വിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണം: കെ.സുധാകരൻ

സംസ്ഥാന സർക്കാരിനെ പിരിച്ചു വിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഗവർണർ ഉയർത്തിയത് വളരെ ഗൗരവത്തിൽ ഉള്ള വിഷയമാണ്. സ്വർണ്ണക്കള്ളക്കടത്ത് ബോധ്യമുണ്ടെങ്കിൽ സർക്കാരിനെ പിരിച്ചു വിടാൻ കേന്ദ്രത്തോട് ആവശ്യപ്പെടണം. അല്ലെങ്കിൽ അത് അന്വേഷിക്കാൻ എങ്കിലും പറയണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.
അതിനുള്ള തൻ്റേടം ഗവർണർക്ക് ഉണ്ടോ. മാറിയിരുന്ന് എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല. കോൺഗ്രസിൻ്റെ നിലപാട് പ്രശ്നാധിഷ്ഠിതമാണ്. ഗവർണർ സർക്കാരുമായി തെറ്റിയപ്പോഴാണ് ഇതൊക്കെ പുറത്ത് വരുന്നത്. അനധികൃത നിയമനങ്ങൾ നടത്തിയത് ഗവർണറല്ലേ. ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണറെ ആക്ഷേപിക്കാൻ മന്ത്രിമാരും മുഖ്യമന്ത്രിയും നടത്തുന്ന ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന് വേണ്ടി വി.സിമാരെ നിയമിച്ചപ്പോൾ കോൺഗ്രസ് ഗവർണറെ എതിർത്തു. സ്വപ്ന വിഷയത്തിൽ കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങൾ അർത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വിധം ഗവർണർ അംഗീകരിച്ചു. ഗവർണർ പക്ഷപാതപരമായി പെരുമാറിയിട്ടുണ്ട്. ഗവർണറുടെ നടപടിയിലും ദൗർബല്യങ്ങളുണ്ട്.
പക്ഷേ മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറെ ആക്ഷേപിക്കുന്ന നടപടി തെറ്റാണ്. കണ്ണൂർ വി.സി നിയമനത്തിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകുമോ. അതിന് അനുമതി നൽകാതെ വിമർശിക്കുന്നത് യുക്തി രാഹിത്യമാണ്. ഇത്ര അഴിമതി നടത്തിയ സർക്കാരിനെ പിരിച്ചുവിടാൻ എന്തു കൊണ്ട് ഗവരണർ കേന്ദ്രത്തോട് ആവശ്യപ്പെടുന്നില്ല. പിൻസീറ്റ് ഭരണം ഉത്തരേന്ത്യയിലാണ് നടക്കുന്നത്. ഇവിടെ അങ്ങനെ ഒരു സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: The Governor should ask the Center to dissolve the government: K. Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here