Advertisement

എന്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഹണി ഫേഷ്യല്‍?; വീട്ടില്‍ ചെയ്യേണ്ടത് എങ്ങനെ?

November 3, 2022
Google News 2 minutes Read

വെയിലേറ്റ കരുവാളിപ്പും മുഖക്കുരുവിന്റെ പാടുകളും ചര്‍മ്മത്തില്‍ നിന്ന് നീക്കി ചര്‍മ്മത്തെ മോയ്ച്യുറൈസ് ചെയ്യുന്ന ഒരു പ്രകൃതിദത്ത ഉത്പ്പന്നമാണ് തേന്‍. തേന്‍ കൂടുതലായി ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഫേഷ്യല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായിക്കൊണ്ടിരിക്കുകയാണ്. ഇത് വീട്ടില്‍ ചെയ്യാന്‍ എന്തെല്ലാമാണ് ആവശ്യമെന്ന് ക്രമമായി പരിശോധിക്കാം. (what is honey facial)

ഘട്ടം ഒന്ന്- ക്ലെന്‍സിംഗ്

ചര്‍മ്മത്തിലെ അഴുക്ക് നീക്കം ചെയ്യുകയാണ് ഈ ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി രണ്ട് ടേബിള്‍ സ്പൂണ്‍ തേനിലേക്ക് സമം പാല്‍ ചേര്‍ത്ത് നന്നായി ഇളക്കുക. തുടര്‍ന്ന് ഈ പേസ്റ്റ് മുഖത്തുതേച്ച് അഞ്ച് മിനിറ്റ് മസാജ് ചെയ്ത് നനഞ്ഞ പഞ്ഞിയോ തുണിയോ കൊണ്ട് തുടച്ചുനീക്കാം.

ഘട്ടം രണ്ട്- സ്‌ക്രബിംഗ്

ചര്‍മ്മത്തില്‍ നിന്ന് മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിന് സ്‌ക്രബിംഗ് ചെയ്യേണ്ടത് ആവശ്യമാണ്. ഇതിനായി രണ്ട് സ്പൂണ്‍ തേനിലേക്ക് അല്‍പം കാപ്പിപ്പൊടി ഇട്ടശേഷം ഇത് മുഖത്ത് തേച്ച് മൃദുവായി അഞ്ച് മിനിറ്റോളം സ്‌ക്രബ് ചെയ്യാം.

Read Also: ട്വിറ്ററിന്റെ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ വംശജന്റെ സഹായം തേടി മസ്‌ക്; ആരാണ് ശ്രീറാം കൃ്ഷണന്‍?

ഘട്ടം മൂന്ന്-മസാജിംഗ്

ചര്‍മ്മത്തെ കൂളാക്കാന്‍ തേന്‍ കൊണ്ട് മസാജിംഗും ചെയ്യാം. ഇതിനായി രണ്ട് സ്പൂണ്‍ കറ്റാര്‍വാഴ ജെല്ലിലേക്ക് ആവശ്യത്തിന് തേന്‍ ഇട്ട് ഇളക്കി മുഖത്ത് പുരട്ടി പത്ത് മിനിറ്റ് നേരം മസാജ് ചെയ്യാം.

ഘട്ടം നാല്‌- ഫേസ് മാസ്‌ക്

വെയിലേറ്റ കരുവാളിപ്പും മുഖക്കുരുവും ഉള്‍പ്പെടെയുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ മാറാനായാണ് ഹണി ഫേസ് മാസ്‌ക് ഉപയോഗിക്കുന്നത്. തേനിനൊപ്പം അല്‍പം തൈരും ചന്ദനപ്പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി മുഖത്തിടാം. 10 മിനിറ്റിനുശേഷം കഴുകിക്കളയാം.

Story Highlights: what is honey facial

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here