കാറില്‍ നിന്ന് ഇറങ്ങിയോടിയിട്ടും രക്ഷപ്പെടാനായില്ല; ഇടുക്കിയില്‍ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കി മറയൂര്‍ ചിന്നാറില്‍ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി അക്ബര്‍ അലിയാണ് മരിച്ചത്. രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. വനാതിര്‍ത്തിയിലൂടെ കാറില്‍ സഞ്ചരിക്കുമ്പോള്‍ കാട്ടാനയെ കണ്ടതിനെത്തുടര്‍ന്ന് അക്ബര്‍ കാറില്‍ നിന്നിറങ്ങി ഓടുകയായിരുന്നു. എന്നാല്‍ ഇതിനിടെ പിന്നാലെയെത്തി ആന ആക്രമിക്കുകയായിരുന്നു. (wild elephant killed tourist in idukki)
മറയൂരിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ മൂന്നംഗസംഘത്തില്‍ ഒരാളാണ് അക്ബര്‍ അലി. വനപാലകരും പൊലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
Story Highlights: wild elephant killed tourist in idukki
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here