ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കുന്നത് പരിഗണനയിൽ; വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായി

ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കുന്ന കാര്യം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായി. വിഷയം പരിഗണനയിലാണ്. അന്തിമ തീരുമാനം സംസ്ഥാന സമിതിയിലാവും കൈക്കൊള്ളുന്നത്. പെൻഷൻ വിവാദം അവസാനിപ്പിക്കാനും ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റിൽ ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചു.
ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കുന്നത് പരിഗണനയിൽ; വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായി
പല പ്രധാന നിർദേശങ്ങളിൽ ഒന്നു മാത്രമായിരുന്നു പെൻഷൻ പ്രായം. അക്കാര്യത്തിലെ ആശയ വിനിമയത്തിൽ പോരായ്മയുണ്ടായിട്ടുണ്ട്. സാംസ്കാരിക രേഖ അംഗീകരിച്ചിട്ടുണ്ട്. സാംസ്കാരിക രംഗത്തെ സംഘ പരിവാർ അധിനിവേശം തടയുകയാണ് പ്രധാന ലക്ഷ്യം. ന്യൂനപക്ഷ തീവ്ര ആശയങ്ങൾക്ക് ഇടം ലഭിക്കുന്ന പ്രവണത തടയാനാകണം. അതിനു വേണ്ട ഇടപെടൽ നിർദേശിക്കുന്നതാണ് രേഖ. ട്രേഡ് യൂണിയൻ രേഖ പരിഗണിക്കുന്നത് മാറ്റിവച്ചു.
Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്ന കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പ്രസ്‌താവനയെ സംബന്ധിച്ച് കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു. നേരത്തെ തന്നെ ബി.ജെ.പിയുമായി രഹസ്യ ചർച്ച നടത്തിയ കെ. സുധാകരനാണ് ഇപ്പോൾ ആർ.എസ്.എസിന്റെ ഉള്ളിലിരിപ്പ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഭൂരിപക്ഷമുള്ള സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് എസ്.ആർ ബൊമ്മെ കേസിൽ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി പോലും മനസ്സിലാക്കാതെ സംഘപരിവാറിന് കുഴലൂത്ത് നടത്തുകയാണ് കെ.പി.സി.സി പ്രസിഡന്റ്. ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്.
സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്ന സുധാകരന്റെ പ്രസ്‌താവന സംസ്ഥാന സർക്കാരിനെതിരെ സംഘപരിവാറുമായുള്ള ഗൂഢാലോചനയുടെ തെളിവ് കൂടിയാണെന്ന് സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
Story Highlights: Removal of Governor Arif Mohammad Khan CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here