Advertisement

കെ.ടി.യു വിസിയായി സിസ തോമസ് ചുമതലയേറ്റു; പ്രതിഷേധവുമായി ഇടത് അനുകൂല സര്‍വീസ് സംഘടനകള്‍

November 4, 2022
Google News 2 minutes Read
sisa thomas new KTU vice chancellor

സാങ്കേതിക സര്‍വകലാശാല താത്കാലിക വി.സിയായി ഡോ.സിസാ തോമസ് ചുമതലയേറ്റു. ചുമതലയേറ്റെടുക്കാന്‍ വിസിക്ക് റജിസ്റ്റര്‍ നല്‍കാതെയായിരുന്നു സര്‍വകലാശാലയുടെ അസാധാരണ നടപടി. എസ്എഫ്‌ഐയുടെയും ഇടത് അനുകൂല സര്‍വീസ് സംഘടനകളുടെയും പ്രതിഷേധ വലയം ഭേദിച്ചാണ് സിസാ തോമസ് ചുമതലയേറ്റെടുത്തത്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം താല്‍കാലികമെന്നും തനിക്ക് ഒരു രാഷ്ട്രീയ പശ്ചാത്തലവും ഇല്ലെന്നും സിസ തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.(sisa thomas new KTU vice chancellor)

സാങ്കേതിക സര്‍വകലാശാല വിസി സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച രണ്ട് പേരുകള്‍ തള്ളിക്കൊണ്ടാണ് രാജ്ഭവന്‍ ഡോ സിസാ തോമസിന് താത്ക്കാലിക ചുമതല നല്‍കിയത്. നിലവില്‍ വഹിക്കുന്ന ശാസ്ത്രസാങ്കേതിക ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ പദവിക്ക് പുറമെയാണ് വിസിയുടെ താത്ക്കാലിക ചുമതല.

Read Also: നിയമനത്തില്‍ തെറ്റുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് തിരുത്തിക്കൂടേ; വിസിമാരോട് ഹൈക്കോടതി

ചുമതലയേറ്റടുത്ത കാര്യം രാജ്ഭവന രേഖാമൂലം അറിയിച്ചെന്ന് സിസാ തോമസ് പറഞ്ഞു. തുടര്‍ന്ന് ഓഫിസ് വിട്ട വിസിയെ ഗോബാക്ക് വിളികളോടെയാണ് ഇടത് അനുകൂല സര്‍വീസ് സംഘടനകള്‍ യാത്രയാക്കിയത്. പ്രതിഷേധം പ്രതീക്ഷിച്ചിരുന്നെന്നും പുതിയ വിസി വരുന്നതുവരെ ചാന്‍സലര്‍ ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കുമെന്നും സിസ തോമസ് പറഞ്ഞു.

Story Highlights: sisa thomas new KTU vice chancellor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here