‘റോഡ് മുതൽ സ്‌കൂളുകൾ വരെ പണിയാനാണ് സെസ് തുക നൽകുന്നത്’; സംസ്ഥാനങ്ങൾക്ക് തുക നൽകുന്നില്ല എന്നത് വാസ്തവവിരുദ്ധമെന്ന് നിർമല സീതാരാമൻ

കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ രാജ്യപുരോഗതി സാധ്യമാകൂവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ആശയ സംവാദത്തിന്റെ അന്തരീക്ഷം നിലനിർത്താൻ കേരളം പണിപ്പെടുകയാണെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് പി.പരമേശ്വരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.(if states take loans in wrong way will intervene says nirmala sitharaman)
ഒരു രൂപ കേന്ദ്രം നൽകിയാൽ പതിനഞ്ച് പൈസ മാത്രമെ ഒരു പൗരന്റെ കൈയ്യിലെത്തുന്നുള്ളൂ എന്ന് മുൻ പ്രധാനമന്ത്രി പറഞ്ഞ പോലെയല്ല കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത്. മോദി സർക്കാർ ഒരു രൂപ നൽകുമെന്ന് പറഞ്ഞാൽ അത് നൽകിയിരിക്കും. സെസായി പിരിക്കുന്ന തുക സംസ്ഥാനങ്ങൾക്ക് നൽകുന്നില്ല എന്നത് വാസ്തവവിരുദ്ധമാണ്. റോഡ് മുതൽ സ്‌കൂളുകൾ വരെ പണിയാനാണ് സെസ് തുക നൽകുന്നത്. വസ്തുതകളുടെ അടിസ്ഥാനത്തിലല്ല രാഷ്‌ട്രീയത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് കേന്ദ്ര-സംസ്ഥാന ബന്ധത്തെ ചിലർ വിമർശിക്കുന്നത് എന്നും ധനമന്ത്രി പറഞ്ഞു.
Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
സൗജന്യങ്ങൾ നൽകാൻ വായ്പ എടുക്കുന്നത് നല്ല കീഴ്‌വഴക്കമല്ലെന്നും നിർമല സീതാരാമൻ കുറ്റപ്പെടുത്തി. തെറ്റായ രീതിയിൽ സംസ്ഥാനങ്ങൾ വായ്പ എടുക്കുന്നതിൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരമുണ്ട്. രാഷ്‌ട്രീയ വിജയം നേടാൻ ഉദ്യോഗസ്ഥരെ രാഷ്ടീയവത്ക്കരിക്കരുത്. കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഉദ്യോഗസ്ഥരെ വിടാൻ ചില സംസ്ഥാനങ്ങൾ മടിക്കുന്നതിനെയും കേന്ദ്ര ധനമന്ത്രി വിമർശിച്ചു.
Story Highlights: if states take loans in wrong way will intervene says nirmala sitharaman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here