Advertisement

കരുനാഗപ്പള്ളി ആലുംപീടികയിൽ ആരും വിശന്നിരിക്കാറില്ല; ഒരു നാടിന്റെ അത്താണിയായി ഭക്ഷണ അലമാര

November 5, 2022
Google News 1 minute Read
karunagapally alumpeedika food cupboard

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ആലുംപീടികയിൽ ആരും വിശന്നിരിക്കാറില്ല. ഈ പ്രദേശത്തോട് ചേർന്നുകിടക്കുന്ന സമീപ പഞ്ചായത്തുകളും ഇപ്പോൾ വിശപ്പ് രഹിത പഞ്ചായത്തുകളാണ്. ആലും പീടികയിലെ ഓട്ടോ ടാക്‌സി കൂട്ടായ്മയുടെ ഭക്ഷണ അലമാര ഒരു നാടിന്റെ അത്താണിയാവുകയാണ്. ( karunagapally alumpeedika food cupboard )

ഒരുവർഷം മുൻപാണ് ആലും പീടികയിലെ ഓട്ടോ ടാക്‌സി കൂട്ടായ്മ വിശക്കുന്നവർക്ക് ഭക്ഷണം എത്തിക്കാൻ പദ്ധതിയിട്ടത്. എന്ത് ചെയ്യുമെന്ന് ചിന്ത ഒടുവിൽ ഓട്ടോ സ്റ്റാൻഡിന് സമീപം ഭക്ഷണ അലമാര സ്ഥാപിക്കാമെന്ന തീരുമാനത്തിലെത്തി. ആ ചിന്തയ്‌ക്കൊപ്പം വ്യാപാരികളും നാട്ടുകാരും ആകെ ഒപ്പം കൂടി. ഇപ്പോൾ 300 ൽ അധികം ദിവസമായി ഈ ഭക്ഷണ അലമാര വിശക്കുന്ന വയറുകൾക്ക് ആശ്വാസമാണ്. ദേവികുളങ്ങര, ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം, ഓച്ചിറ എന്നീ പഞ്ചായത്തുകളിൽ നിന്ന് ഇവിടേക്ക് ഭക്ഷണത്തിനായി ആളുകളെത്തും. ഉച്ച സമയത്ത് എല്ലാ ദിവസവും 50ലധികം പൊതിച്ചോറുകൾ ഈ ഭക്ഷണ അലമാരയിൽ ഉണ്ടാവും.

ഏതു സമയവും വെള്ളവും ഭക്ഷണവും ലഭിക്കും. ആർക്കും എടുക്കാം, കഴിക്കാം. അലമാര കാലിയായാൽ വ്യാപാരികളോ ഓട്ടോ ടാക്‌സി തൊഴിലാളികളോ ഉടൻ അത് നിറക്കും.

Story Highlights: karunagapally alumpeedika food cupboard

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here