കാട്ടാക്കട നിയോജക മണ്ഡലം സമ്പൂർണ മാലിന്യ മുക്തം; നീക്കം ചെയ്തത് 72 ടൺ മാലിന്യം

കാട്ടാക്കട നിയോജക മണ്ഡലത്തെ സമ്പൂർണ മാലിന്യ മുക്ത മണ്ഡലമായി പ്രഖ്യാപിച്ചു. ഒരുമാസം നീണ്ടുനിന്ന പ്രചാരണ പരിപാടികളിലൂടെ 72 ടൺ മാലിന്യമാണ് മണ്ഡലത്തില്‍ നിന്ന് നീക്കം ചെയ്തത്. അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനും നീക്കം ചെയ്യുന്നതിനും കലണ്ടർ തയ്യാറാക്കിയുളള പ്രവർത്തനങ്ങൾക്കും രൂപം നല്‍കി. ( Kattakada constituency Totally Garbage Free ).
Read Also: കാട്ടാക്കട മർദ്ദനം: അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിക്കുന്നു-കെ.എസ്.ആർ.ടി.സി
മാലിന്യമുക്തം എന്റെ കാട്ടാക്കട ക്യാംപയിന്‍റെ ഭാഗമായാണ് മണ്ഡലത്തെ സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിച്ചത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ഹരിത കേരള മിഷൻ, ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, ഹരിത കർമ്മ സേന എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ യജ്ഞം നടപ്പാക്കിയത്. 72 ടൺ മാലിന്യമാണ് പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്തത്. ജോണ്‍ ബ്രിട്ടാസ് എം.പിയാണ് മണ്ഡലത്തെ മാലിന്യമുക്തമായി പ്രഖ്യാപിച്ചത്.
മാലിന്യമുക്ത ക്യാംപെയിനിൽ മികച്ച പ്രവർത്തനം നടത്തി ഒന്നാം സ്ഥാനം നേടിയ വിളവൂർക്കൽ ഗ്രാമപഞ്ചായത്തിന് എം.പി പുരസ്കാരം നൽകി. ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായ മുഴുവൻ ഹരിത കർമ്മസേനാ അംഗങ്ങളേയും ചടങ്ങിൽ ആദരിച്ചു. മാലിന്യ ശേഖരണത്തിനായി മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെയും ഹരിതകർമ്മസേനകൾക്ക് ഇലക്ട്രിക് വാഹനങ്ങളും കൈമാറി.
Story Highlights: Kattakada constituency Totally Garbage Free
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here