പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് ഏഴുപേർക്ക് പരുക്ക്

പത്തനംതിട്ട നഗരത്തിൽ തെരുവ് നായയുടെ കടിയേറ്റ് ഏഴുപേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ പത്തനംതിട്ട അബാൻ ജംഗ്ഷന് സമീപത്തായിരുന്നു തെരുവുനായ ആളുകളെ കടിച്ചത്. പ്രൈവറ്റ് സ്റ്റാൻഡിൽ നിന്ന് ബസ്സിറങ്ങി ജോലിക്ക് പോയ ആളുകളെയാണ് നായ ആക്രമിച്ചത്. ( stray dog attack Pathanamthitta ).
Read Also: ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനീയറിങ് കോളജിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ
ആളുകളെ കടിച്ച ശേഷം ഓടിയ നായ സ്വകാര്യ ബസ് ഇടിച്ച് ചാവുകയും ചെയ്തു. പരുക്കേറ്റ ആളുകൾ ജനറൽ ആശുപത്രിയിൽ എത്തി പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു. ആളുകളെ കടിച്ച നായയ്ക്ക് പേവിഷബാധ ഉണ്ടോ എന്ന് പരിശോധിക്കാൻ നായയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
Story Highlights: stray dog attack Pathanamthitta
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!