Advertisement

വിമാനത്തിൽ നിന്നും പാരാ ജംപിങ് നടത്തിയ ആദ്യ മലയാളി വനിത; പക്ഷേ നേട്ടങ്ങളെല്ലാം ചരിത്രങ്ങളിൽ ഒതുങ്ങി

November 6, 2022
Google News 2 minutes Read
first malayali woman para jumping

ആദ്യമായി വിമാനത്തിൽ നിന്നും പാരാ ജംപിങ് നടത്തിയ മലയാളി വനിത… ശാന്തമ്മ. 1978ൽ പാരാ ജംപിങ് നടത്തിയ ശാന്തമ്മ ചരിത്രത്തിൽ രേഖപ്പെടുത്തിയ ആ ദിവസം ഇന്നും നന്നായി ഓർക്കുന്നുണ്ട്. ( first malayali woman para jumping )

1978 ഒക്ടോബർ 24നാണ് 1500 അടി ഉയരത്തിൽ നിന്നും പാരച്ചൂട്ടിൽ ശാന്തമ്മ പാരാജെംപിംഗിലൂടെ പറന്നിറങ്ങുന്നത്. ‘ഇന്ത്യൻ എയർഫോഴ്‌സിന്റെ പാക്കറ്റ് എന്ന് പറയുന്ന യുദ്ധ വിമാനത്തിൽ നിന്നാണ് പാരാജംപിംഗ് നടത്തിയത്’ ശാന്തമ്മ പറഞ്ഞു.

പുനലൂർ എസ് എൻ കോളേജിലെ പ്രീഡിഗ്രി വിദ്യാർഥിനിയായിരുന്ന ആ പതിനേഴുകാരി അന്ന് വാർത്തകളിലെല്ലാം നിറഞ്ഞു നിന്നു. പക്ഷെ ശാന്തമ്മയുടെ നേട്ടങ്ങളെല്ലാം ചരിത്രങ്ങളിൽ ഒതുങ്ങിയെന്ന് മാത്രം. തയ്യൽ ജോലി സ്വീകരിക്കുകയും ഒരു സാധാരണ വീട്ടമ്മയും അഞ്ചു കുട്ടികളുടെ അമ്മയും എന്ന പദവിയിലേക്കും മാറി.

‘എന്റെ അച്ഛൻ പൊലീസുകാരനാണ്. അതുകൊണ്ട് പൊലീസാകാൻ അച്ഛൻ വിട്ടില്ല’- ശാന്തമ്മ പറഞ്ഞു നിർത്തി.

Story Highlights: first malayali woman para jumping

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here