റഷ്യക്ക് ഡ്രോൺ വിറ്റെന്ന് സമ്മതിച്ച് ഇറാൻ

റഷ്യക്ക് ഡ്രോൺ വിറ്റതായി സമ്മതിച്ച് ഇറാൻ. യുക്രൈനിൽ റഷ്യ ഉപയോഗിക്കുന്നത് ഇറാൻ നിർമിത ഡ്രോണുകളാണെന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിലാണ് ഇതാദ്യമായി റഷ്യക്ക് ഡ്രോൺ വിറ്റതായി സമ്മതിച്ച് ഇറാൻ രംഗത്തുവന്നത്.
മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹീൻ ആണ് യുക്രൈൻ യുദ്ധം ആരംഭിക്കുന്നതിന് മാസങ്ങൾക്കു മുമ്പ് റഷ്യക്ക് ഡ്രോൺ വിൽപന നടത്തിയതായി പറഞ്ഞത്. എന്നാൽ റഷ്യക്ക് മിസൈൽ നൽകിയതായ ആരോപണം അദ്ദേഹം നിഷേധിച്ചു.
യുക്രൈനെ ആക്രമിക്കാനായി ആയുധം നൽകിയെന്ന ആരോപണം ഇറാൻ നേരത്തേ നിഷേധിച്ചിരുന്നു. യുദ്ധത്തിൽ ഏതെങ്കിലും പക്ഷത്തെ പിന്തുണക്കുന്നില്ലെന്നും യുക്രെയ്നുമായി സംസാരിക്കാൻ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസങ്ങൾക്കു മുമ്പ് പരിമിതമായ എണ്ണം ഡ്രോൺ റഷ്യക്ക് നൽകിയത് യുക്രെയ്ൻ യുദ്ധമുണ്ടാകുമെന്ന് അറിഞ്ഞിട്ടല്ല.ഇറാൻ ഡ്രോണുകൾ റഷ്യ യുദ്ധത്തിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ യുക്രൈൻ തെളിവ് നൽകിയാൽ അംഗീകരിക്കാമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
Read Also: കരിങ്കടലിലെ റഷ്യന്‍ കപ്പലിന് നേരെ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം; യുദ്ധക്കപ്പല്‍ പൂര്‍ണമായി തകര്‍ന്നു
Story Highlights: Iran says it supplied drones to Russia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here