Advertisement

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനട അപകടാവസ്ഥയിൽ

November 6, 2022
Google News 1 minute Read
thrissur Vadakkunnathan Temple dangerous situation

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനട അപകടാവസ്ഥയിൽ. മൂന്നു നിലകളുള്ള ഗോപുരത്തിന്റെ മേൽക്കുര ഒരു വശത്തേയ്ക്ക് ചരിഞ്ഞു. ചരിത്ര പ്രാധാന്യമുള്ള കൊത്തുപണികൾ ചിതലെടുത്ത് നശിക്കുകയാണ്. പുരാവസ്ഥു വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് നവീകരണത്തിന് തടസമായി നിൽക്കുന്നത്

തേക്കിൻകാട് മൈതാനത്ത് നിന്ന് കിഴക്കേ ഗോപുര നടയിലേക്ക് നോക്കുന്ന ഏതൊരാൾക്കും കാണാൻ കഴിയുന്ന ഈ കാഴ്ചകളിലേക്ക് അല്ല ഇനി പോകുന്നത്.

പൂരാവേശത്തിന്റെ നിത്യ സാക്ഷിയായ കിഴക്കേ ഗോപുരം ഇന്ന് ഏത് നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. മൂന്നുനിലകളിലുള്ള ഗോപുരത്തിന്റെ ഒന്നാം നിലയിൽ കണ്ട കാഴ്ച ഇങ്ങനെ. മേൽക്കൂര ഒരു വശത്തേയ്ക്ക് ചരിഞ്ഞു. കൊത്തുപണികളും തൂണുകളും ചിതലരിച്ചു. മൂന്നാം നിലയിലേക്ക് എത്തിയാൽ, മരം കൊണ്ടുള്ള ബീമുകൾ ഏത് നിമിഷവും നിലം പതിക്കാം. മഴ പെയ്താൽ വെള്ളം ഗോപുരത്തിന് ഉള്ളിൽ നിറയും

ഗോപുരം നവീകരിക്കാൻ മൂന്നു വർഷമായി പുരാവസ്ഥു വകുപ്പിന്റെ പിന്നാലെയാണ്. അറ്റകുറ്റപ്പണി നടത്തി ഗോപുരം നവീകരിച്ച് നൽകാൻ പലരും തയ്യാറായെങ്കിലും അനുമതി ഇനിയും ലഭിച്ചിട്ടില്ല. ഗോപുരം കടന്ന് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇരുമ്പ് കമ്പി സ്ഥാപിച്ചാണ് ഭാരം നിയന്ത്രിച്ചി്ട്ടുള്ളത്. ഈ നില തുടർന്നാൽ വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുക.

Story Highlights: thrissur Vadakkunnathan Temple dangerous situation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here