Advertisement

ചാൻസിലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനുള്ള നടപടി ഉടൻ ആരംഭിക്കും

November 7, 2022
Google News 2 minutes Read
governor arif mohammad chancellor

ചാൻസിലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റാനുള്ള നടപടി സർക്കാർ ഉടൻ തുടങ്ങും. ഇതിനായി ഓർഡിനൻസ് തയാറാക്കാൻ നിയമ വകുപ്പിനോട് നിർദേശിക്കും. വിദഗ്ധ നിയമോപദേശം കൂടി തേടിയ ശേഷമായിരിക്കും ഓർഡിനൻസ് തയാറാക്കുക. നവംബർ മൂന്നാമത്തെ ആഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പരിഗണനയ്ക്ക് എടുക്കും വിധം ഓർഡിനൻസ് തയ്യാറാക്കാനാണ് നീക്കം. ലോകായുക്ത, സർവകലാശാല ബില്ലുകൾ ഗവർണർ പിടിച്ചു വച്ച നടപടിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കാനാണ് നീക്കം. സുപ്രിം കോടതിയിൽ ഉടൻ തന്നെ ഹർജി നൽകും. ഭരണഘടനാപരമായ ചുമതല ഗവർണർ നിറവേറ്റുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാകും സുപ്രിം കോടതിയെ സമീപിക്കുക. (governor arif mohammad chancellor)

Read Also: ഗവ‍ർണർ സ‍ർക്കാർ പോരിൽ പ്രതികരിക്കാനില്ല, കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ട്: പി എസ് ​ശ്രീധരൻ പിള്ള

ഗവർണറെ ഉപയോഗപ്പെടുത്തി ഉന്നത വിദ്യാദ്യാസ മേഖലയെ തകർക്കുകയാണ് ശ്രമമെന്നാണ് സിപിഐഎം വിലയിരുത്തൽ. ആസൂത്രിത പദ്ധതിയിലൂടെ മുന്നോട്ട് നയിക്കാൻ ശ്രമിക്കുമ്പോൾ ജനാധിപത്യ മൂല്യങ്ങൾ തകർക്കാനാണ് സംഘ പരിവാർ ശ്രമം. സർവകലാശാലകളിൽ ആർ.എസ്.എസ് ബന്ധമുള്ളവരെ കയറ്റി വർഗീയ ചേരിതിരിവുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. ഇതിനെയെല്ലാം നിയമപരമായും ഭരണഘടനാപരമായും നേരിടും. രാഷ്ട്രീയമായി ​ഗവർണറുടെ നടപടികളെ തുറന്നുകാട്ടും. ബി.ജെ.പിയുടെ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്ന ഗവർണർക്ക് അനുകൂലമായി നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. കോൺ​ഗ്രസ് ദേശീയ നേതൃത്വം ​ഗവർണറെ ശക്തിയായി എതിർക്കുമ്പോഴാണ് കേരളത്തിലെ നേതാക്കൾ അനുകൂലിക്കുന്നത്. ലീഗും ആർ.എസ്.പിയും സ്വതന്ത്ര നിലപാടാണ് ഇക്കാര്യത്തിൽ എടുക്കുന്നത്.

ഗവർണറുടെ നിലപാടിനെതിരായി ജനങ്ങളെ അണിനിരത്തി വിദ്യാദ്യാസ സംരക്ഷണ യജ്ഞം തുടരാനും സിപിഐഎം തീരുമാനിച്ചു. ഇതിന്റെ ഭാ​ഗമായി മുഴുവൻ വീടുകളിലും ലഘുലേഖ വിതരണം ചെയ്യും. കോളജുകളിൽ 14 നകം പ്രതിഷേധം സംഘടിപ്പിക്കും. വിദ്യാഭ്യാസ സംരക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ 15 ന് രാജ്ഭവൻ മാർച്ചും ധർണയും നടത്തും. സീതാറാം യെച്ചൂരിയാകും പരിപാടി ഉദ്ഘാടനം ചെയ്യുക. എല്ലാ ജില്ലകളിലും പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തുമെന്നും പാർട്ടി വ്യക്തമാക്കുന്നു.

Read Also: ഗവർണർക്കെതിരെ കടുത്ത നടപടിയെടുക്കാൻ സർക്കാരിന് അനുമതി നൽകി സി.പി.ഐ.എം

പുറത്താക്കാതിരിക്കാൻ മറുപടി നൽകുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസിമാർക്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുകയാണ്. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ വി സിമാർക്ക് ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് നേരിട്ട് മറുപടി നൽകാനുള്ള കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ഗവർണർക്ക് ഇതുവരെ വിശദീകരണം നൽകിയത് ആറ് വി സിമാരാണ്.

Story Highlights: governor arif mohammad khan chancellor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here